വാരാണസി ആത്മീയ തലസ്ഥാനമാക്കും: മോദി
വാരാണസി ആത്മീയ തലസ്ഥാനമാക്കും: മോദി
Friday, April 25, 2014 11:29 PM IST
വാരാണസി: വാരാണസിയെ ലോകത്തിന്റെ ആത്മീയ തലസ്ഥാനമാക്കുമെന്നും വിശുദ്ധമായ ഗംഗാ നദിയെ മാലിന്യവിമുക്തമാക്കുമെന്നും ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോദി. വാരാണസി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയതായിരുന്നു മോദി. ആയിരക്കണക്കിന് അനുയായികളുടെ അകമ്പടിയോടെ നടത്തിയ റോഡ്ഷോയ്ക്കു ശേഷമാണു മോദി പത്രിക നല്കിയത്.

ഗംഗാ മാതാവിന്റെ വിളി കേട്ടാണു ഞാന്‍ ഇവിടെയെത്തിയത്. ഒരു കൊച്ചുകുട്ടി അമ്മയുടെ മടിത്തട്ടിലേക്ക് ഓടിയെത്തുന്നതുപോലെയാണിത്. ഈ നഗരത്തെ സേവിക്കാന്‍ ശക്തി നല്കണമെന്നു സര്‍വേശ്വരനോടു പ്രാര്‍ഥിക്കുകയാണ്. സബര്‍മതി നദിയെ സേവിക്കാന്‍ അവസരം ലഭിച്ച എനിക്ക് ഇപ്പോള്‍ ഗംഗയെ സേവിക്കാനും അവസരം ലഭിച്ചു- മോദി പറഞ്ഞു. ലാഹുരബീര്‍ മുതല്‍ കാച്ചാരി റോഡ് വരെ മൂന്നു കിലോമീറ്റര്‍ നീണ്ട റോഡ്ഷോയ്ക്കു ശേഷമാണു മോദി പത്രിക നല്കിയത്. മേയ് 12നാണ് ഇവിടെ തെരഞ്ഞെടുപ്പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.