അഞ്ചു വര്‍ഷത്തെ തെരഞ്ഞെടുപ്പു ചെലവ് ഒന്നരലക്ഷം കോടി രൂപ
Thursday, April 24, 2014 11:50 PM IST
ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചുവര്‍ഷം നടന്ന തെരഞ്ഞെടുപ്പുകള്‍ക്കായി പൊതുസമൂഹം ചെലവിട്ടത് ഒന്നരലക്ഷം കോടി രൂപ! ഇതില്‍ പകുതിയും വന്നത് കണക്കില്‍പ്പെടാത്ത സ്രോതസുകളില്‍നിന്ന്. സിഎംഎസ് എന്ന ഏജന്‍സി നടത്തിയ പഠന റിപ്പോര്‍ട്ടിലാണിക്കാര്യം.

ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പു പ്രചാരണത്തോടനുനബന്ധിച്ച് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കള്ളപ്പണത്തിന്റെ പേരില്‍ പരസ്പരം ചെളിവാരിയെറിഞ്ഞുകൊണ്ടിരിക്കുകയാണ്.

അഞ്ചു ഘട്ടങ്ങളിലായി 232 സീറ്റുകളിലേക്കും ബാക്കി നാലു ഘട്ടങ്ങളിലായി 311 സീറ്റുകളിലേക്കുമാണു തെരഞ്ഞെടുപ്പ്.

ഇതിനകം 240 കോടിയുടെ അനധികൃത പണം കമ്മീഷന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചെടുത്തിട്ടുണ്ട്.


അഞ്ചുവര്‍ഷം ചെലവിട്ട ഒന്നരലക്ഷം കോടി രൂപയില്‍ 30,000 കോടി ലോക്സഭാ തെരഞ്ഞെടുപ്പിനും 45,000-50,000 കോടി രൂപ നിയമസഭാ തെരഞ്ഞെടുപ്പിനും 30,000 കോടി രൂപ പഞ്ചായത്ത് തെരഞ്ഞെടുപ്പിനും 20,000 കോടി മണ്ഡല്‍, 15,000 മുനിസിപ്പല്‍, 10,000 കോടി രൂപ ജില്ലാ പരിഷത് തെരഞ്ഞെടുപ്പുകള്‍ക്കുമാണു ചെലവിട്ടത്.

ഓരോ പാര്‍ട്ടിയും മാധ്യമങ്ങളി ലൂടെയുള്ള പ്രചാരണത്തിനും തയാറെടുപ്പുകള്‍ക്കുമായി യഥാക്രമം 25%, 20-25% എന്നിങ്ങനെ ചെലവിടുന്നു. പഞ്ചായത്ത്, മണ്ഡല്‍ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാധ്യമചെലവ് കുറവാണ്. ലോക്സഭയിലേക്ക് ടിക്കറ്റ് ലഭിക്കാന്‍ സ്ഥാനാര്‍ഥി മോഹികള്‍ വന്‍തുകയാണു ചെലവിടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.