ബാംഗളൂര്‍ കോര്‍പറേഷനിലെ വനിതാ കൌണ്‍സിലര്‍ ഷോപ്പിംഗ് മാളില്‍നിന്നു വസ്ത്രം മോഷ്ടിച്ചു
Thursday, April 24, 2014 12:05 AM IST
ബാംഗളൂര്‍: ഷോപ്പിംഗ് മാളില്‍നിന്നു വസ്ത്രം മോഷ്ടിച്ച കോര്‍പറേഷന്‍ കൌണ്‍സിലറായ വനിതയെ പോലീസ് അറസ്റ് ചെയ്തു. സൌത്ത് ബാംഗളൂരിലെ ഗിരിനഗര്‍ വാര്‍ഡില്‍നിന്നുള്ള ബിജെപി അംഗം എച്ച്.എസ്.ലളിതയാണ് അറസ്റിലായത്. ഗാന്ധിനഗറിലെ സുഖ്സാഗര്‍ മാളില്‍നിന്നും വസ്ത്രം മോഷ്ടിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ലളിത പിടിയിലായത്.

മാളിന്റെ അടിയിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന അശോക് അപ്പാരല്‍സിലാണ് മോഷണം നടന്നത്. ഏതാനും ടോപ്പുകള്‍ മാറിമാറി എടുത്ത ലളിത ഡ്രസിംഗ് റൂമില്‍ പോയി അവയില്‍ ചിലത് ആരും കാണാത്തവിധം ഉള്ളില്‍ ധരിക്കുകയായിരുന്നു. ബില്ലടയ്ക്കാനായി കൌണ്ടറിലെത്തിയ ലളിതയോട് മറ്റ് ടോപ്പുകള്‍ എവിടെയെന്ന ചോദ്യത്തിന് അവ ഡ്രസിംഗ് റൂമില്‍ ഇട്ടിട്ടുണ്െടന്നായിരുന്നു മറുപടി. ജീവനക്കാര്‍ പോയി നോക്കിയെങ്കിലും ഡ്രസിംഗ് റൂമില്‍ യാതൊന്നും കണ്െടത്താനായില്ല.


പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ലളിത കുറ്റം സമ്മതിക്കുകയായിരുന്നു. വിവരമറിഞ്ഞ് കടയിലെത്തിയ അപ്പര്‍പേട്ട് പോലീസ് ലളിതയെ കസ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ മുമ്പും ഇത്തരത്തില്‍ കടകളില്‍നിന്നു താന്‍ മോഷണം നടത്തിയ വിവരം ലളിത ഏറ്റുപറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ലളിതയെ റിമാന്‍ഡ് ചെയ്തു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.