വാരാണസിയില്‍ മോദിയുടെ പത്രിക സമര്‍പ്പണം നാളെ; കര്‍ശന സുരക്ഷ
വാരാണസിയില്‍ മോദിയുടെ പത്രിക സമര്‍പ്പണം നാളെ;  കര്‍ശന സുരക്ഷ
Wednesday, April 23, 2014 12:35 AM IST
വാരാണസി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി നാളെ വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെ ക്ഷേത്രനഗരിയില്‍ സുരക്ഷ കര്‍ശനമാക്കി. മോദിക്കു ചുറ്റും പ്രതിരോധ കോട്ട തീര്‍ക്കുന്നതിനു ഗുജറാത്തില്‍നിന്നുള്ള ഉന്നത പോലീസ് സംഘവും എത്തിയിട്ടുണ്ട്. പത്രികാസമര്‍പ്പണത്തിനെത്തുന്ന മോദി സന്ദര്‍ശിക്കാനിടയുള്ള ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, കാശി വിദ്യാപീഠം, വിശ്വനാഥ ക്ഷേത്രം എന്നിവടങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. നഗരത്തില്‍ റോഡ്ഷോയെത്തുടര്‍ന്നു പത്രിക സമര്‍പ്പിക്കുന്ന മോദിക്ക് സുരക്ഷ സന്നാഹം തീര്‍ക്കുന്നതു സംബന്ധിച്ചു ഗുജറാത്തില്‍നിന്നുള്ള പോലീസ് സംഘം പ്രാദേശിക ഭരണകൂടവുമായി ചര്‍ച്ച നടത്തി.


വലിയ ജനക്കൂട്ടം മോദിയുടെ റോഡ്ഷോയ്ക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. മേയ് 12നു വോട്ടെടുപ്പ് നടക്കുന്ന വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. മണ്ഡലത്തില്‍ മോദിയെ എതിര്‍ക്കുന്നതിന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളും കോണ്‍ഗ്രസിന്റെ അജയ് റായ് എന്നിവരും മറ്റു നിരവധി സ്ഥാനാര്‍ഥികളും ഉണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.