ചെന്നൈ സൌത്തില്‍ സ്ഥാനാര്‍ഥികള്‍ 42
Sunday, April 20, 2014 12:45 AM IST
ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈ സൌത്ത് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ 42 പേര്‍. 2009ല്‍ ഇവിടെ 43 പേരും 2004ല്‍ 35 പേരും മത്സരിച്ചിരുന്നു.

2009ലും 2004ലും രാജ്യത്ത് ഏറ്റവും അധികം സ്ഥാനാര്‍ഥികള്‍ മത്സരിച്ചതു ചെന്നൈ സൌത്തിലായിരുന്നു. ഡിഎംകെ നേതാവ് ടി.ആര്‍. ബാലു നാലു പ്രാവശ്യം തുടര്‍ച്ചയായി വിജയിച്ച ചെന്നൈ സൌത്തില്‍ മുന്‍ കേന്ദ്രമന്ത്രി ടി.ടി. കൃഷ്ണമാചാരി, മുന്‍ തമിഴ്നാട് മുഖ്യമന്ത്രി സി.എന്‍. അണ്ണാദുരൈ, മുന്‍ രാഷ്ട്രപതി ആര്‍. വെങ്കട്ടരാമന്‍ എന്നിവര്‍ പ്രതിനിധീകരിച്ച ചെന്നൈ സൌത്തില്‍ ഡിഎംകെ എട്ടു പ്രാവശ്യം വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അഞ്ചു പ്രാവശ്യവും അണ്ണാ ഡിഎംകെ രണ്ടു പ്രാവശ്യവും ഇവിടെ വിജയിച്ചു.


ഒരു മണ്ഡലത്തില്‍ ഏറ്റവും അധികം സ്ഥാനാര്‍ഥികള്‍ മത്സരിച്ചത് 1996ല്‍ തമിഴ്നാട്ടിലെ മോദക്കുറിച്ചി മണ്ഡലത്തിലാണ്. 1033 സ്ഥാനാര്‍ഥികളാണ് അന്നു മത്സരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.