സീറ്റ് തര്‍ക്കം: ടിഡിപി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി
Sunday, April 20, 2014 12:33 AM IST
വിജയവാഡ: എം. ലിംഗ റെഡ്ഡിക്കു പ്രോഡ്ഡുത്തൂരില്‍ സീറ്റു കൊടുക്കാത്തതില്‍ പ്രതിഷേധിച്ചു ടിഡിപി പ്രവര്‍ത്തകര്‍ വിജയവാഡയില്‍ ധര്‍ണ നടത്തി. എംജി റോഡിലെ ഡി.വി. മന്നാര്‍ ഹോട്ടലിനു മുന്നിലായിരുന്നു ധര്‍ണ. ടിഡിപി അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു ഹോട്ടലില്‍ എത്തിയതറിഞ്ഞാണു പ്രവര്‍ത്തകര്‍ ഇവിടെയെത്തിയത്. ഹോട്ടലിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ് ചെയ്തു മാറ്റി. പ്രവര്‍ത്തകരുടെ പ്രതിഷേധം അറിഞ്ഞു സ്ഥലത്തെത്തിയ ടിഡിപി കൃഷ്ണ ജില്ല അധ്യക്ഷന്‍ ഡി. ഉമാ മഹേശ്വര റാവു പ്രവര്‍ത്തകരെ ശാന്തരാക്കി.


ടിഡിപി നേതാവ് സി.എം. രമേശ്, തനിക്ക് അവകാശപ്പെട്ട സീറ്റ് 25 കോടി രൂപയ്ക്കു വിറ്റെന്നു ലിംഗ റെഡ്ഡി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പ്രവര്‍ത്തകരെ വിരട്ടുന്ന വരദരാജ റെഡ്ഡിക്കു സീറ്റ് നല്കിയതിലാണു തങ്ങള്‍ പ്രതിഷേധിച്ചതെന്നു ടിഡിപി നേതാക്കള്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.