രാജകുടുംബത്തിനും സര്‍ക്കാരിനും അമിക്കസ് ക്യൂറിയുടെ രൂക്ഷവിമര്‍ശനം
രാജകുടുംബത്തിനും സര്‍ക്കാരിനും അമിക്കസ് ക്യൂറിയുടെ രൂക്ഷവിമര്‍ശനം
Sunday, April 20, 2014 12:30 AM IST
ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ഭരണത്തി നും അവിടുത്തെ ക്രമക്കേടുകള്‍ക്കും തിരുവിതാംകൂറിലെ മുന്‍ രാജകുടുംബത്തെയും സംസ്ഥാന സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിറുത്തി അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.

ക്ഷേത്രത്തില്‍ നേരിട്ടെത്തി പരിശോധിച്ചാണ് അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം റിപ്പോര്‍ട്ട് തയാറാക്കിയത്. കൊല്ലവര്‍ഷം 925ലെ (എഡി 1750) തൃപ്പടിദാനത്തിനും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിനും പ്രിവി പഴ്സ് നിര്‍ത്തലാക്കിയതിനും ശേഷം ഒരാളെ മഹാരാജാവ് എന്ന പേരില്‍ നടക്കാന്‍ അനുവദിക്കുന്നതു ഭരണഘടനാപരമായി തെറ്റാണെ ന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാണ്ടി. രാജകൊട്ടാരത്തിനെതിരേ കേസെടുക്കുമോയെന്നതില്‍ സംസ്ഥാ ന സര്‍ക്കാരിന് ആശങ്കയുണ്െടന്നു റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറി പറയുന്നു. കോടതി ഉത്തരവുകളേക്കാള്‍ ക്ഷേത്രത്തില്‍ പാലിക്കപ്പെടുന്നത് രാജകൊട്ടാരത്തി ല്‍ നിന്നുള്ള ഉത്തരവുകളാണ്.

സാമ്പത്തിക കാര്യങ്ങളിലും ക്ഷേത്രക്കുളം വൃത്തിയാക്കുന്നതിലും സംസ്ഥാന സര്‍ക്കാരും കൊട്ടാര വും ഒത്തുകളിച്ചു സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നു പ്രഥമദൃഷ്ട്യാ വ്യക്തമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുപ്രീംകോടതി വിധിയെ കേരളസര്‍ക്കാരും പരാതിക്കാരും നിന്ദിച്ചിരിക്കുകയാണ്. രാജകുടുംബവുമായി ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ച കേരളസര്‍ക്കാര്‍ കോടതിയലക്ഷ്യമാണു ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. ക്ഷേത്രം ട്രസ്റിയായ രാജാവും കുടുംബാംഗങ്ങളും ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ പെരുമാറുന്നു.

ഭക്തരെയും ഭയപ്പെടുത്തുകയാണ്. സ്വകാര്യ സ്വത്താണെന്ന രീതിയിലാണ് എക്സിക്യൂട്ടീവ് ഓഫീസറിലും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറിലും ഇടപടല്‍ നടത്തുന്നത്. കൊട്ടാരത്തിലെ അംഗങ്ങളില്‍ പലരും ബാഹ്യമായ കാര്യങ്ങള്‍ക്കു ക്ഷേത്രം ജീവനക്കാരെ ദുരുപയോഗിക്കുകയാണു ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.


ക്ഷേത്രത്തിനകത്തു നടന്ന പല അനിഷ്ട സംഭവങ്ങളിലും സര്‍ക്കാര്‍ നടപടിക്കു മുതിരാതിരുന്നതു സമ്മര്‍ദത്തിന്റെ ഫലമായാണ്. കേരളത്തിലെ ഒരു ജില്ലയായ തിരുവനന്തപുരത്തെ ജനങ്ങള്‍ക്കു മേല്‍ രാജാധിപത്യത്തില്‍ അധിഷ്ഠിതമായ സമാന്തരഭരണത്തിനാണു സ്വാധീനമെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും അമിക്കസ് ക്യൂറി പറയുന്നു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണ്. രാജകുടുംബം ഇതിന്റെ നടത്തിപ്പില്‍ വീഴ്ച വരുത്തി. ക്ഷേത്രത്തിലെ കണക്കു സൂക്ഷിപ്പ് വളരെ മോശമാണ്. ഇതുവഴി നിരവധി സ്വത്ത് ഇതിനോടകം നഷ്ടപ്പെട്ടു. വിവിധ ട്രസ്റുകള്‍ വഴിയാണു ക്ഷേത്രഭരണം നടത്തുന്നത്.

ഇതു ക്ഷേത്രം നടത്തിപ്പുമായി ബന്ധപ്പെട്ട രാജകുടുംബത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ സംശയം ഉണര്‍ത്തുന്നതാണ്. സാമ്പത്തിക കാര്യങ്ങളിലും ക്ഷേത്രക്കുളം വൃത്തിയാക്കുന്നതിലും സംസ്ഥാന സര്‍ക്കാരും കൊട്ടാരവും ഒത്തുകളിച്ചു സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നു പ്രഥമദൃഷ്ട്യാ വ്യക്തമായതായും അമിക്കസ്ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമല്ല.

ഓഡിറ്റര്‍മാരുമായി അധികൃതര്‍ സഹകരിക്കുന്നില്ല. കാണിക്കയായി ലഭിക്കുന്ന വിദേശനാണ്യം കടത്തി ക്കൊണ്ടുപോവുകയാണോയെന്ന് സംശയമുണ്ട്. സ്വര്‍ണ ലോക്കറ്റ് ഓഡിറ്റ് നട ത്താറില്ല. മുറികള്‍ വാടകയ്ക്കു കൊടുക്കുന്നതില്‍ ബാഹ്യമായ താത്പര്യങ്ങളുണ്െടന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.