നരേന്ദ്ര മോദി വര്‍ഗീയശക്തികളുടെ സ്ഥാനാര്‍ഥി: കാരാട്ട്
നരേന്ദ്ര മോദി വര്‍ഗീയശക്തികളുടെ സ്ഥാനാര്‍ഥി: കാരാട്ട്
Friday, April 18, 2014 10:53 PM IST
വാരാണസി: വര്‍ഗീയശക്തികളുടെയും കോര്‍പറേറ്റുകളുടെയും പൊതു സ്ഥാനാര്‍ഥിയാണു നരേന്ദ്ര മോദിയെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വാരാണസിയില്‍ മോദിക്കെതിരേ എല്ലാ കോണ്‍ഗ്രസിതര കക്ഷികളും ചേര്‍ന്നു പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നു കാരാട്ട് പറഞ്ഞു.

എല്ലാ കോണ്‍ഗ്രസിതര കക്ഷികളും ചേര്‍ന്നു പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ വാരാണസിയിലെ സിപിഎം സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ തയാറാണെന്നും കാരാട്ട് പറഞ്ഞു. ഹീരാ ലാല്‍ യാദവ് ആണു വാരാണസിയിലെ സിപിഎം സ്ഥാനാര്‍ഥി. എഎപി നേതാവ് അരവിന്ദ് കേജരിവാള്‍, കോണ്‍ഗ്രസിന്റെ അജയ് റായ് എന്നിവരാണു മോദിക്കെതിരേ മത്സരിക്കുന്ന പ്രമുഖര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.