പ്രണബിന്റെ മകനെന്ന പെരുമ ഗുണവും ദോഷവുമെന്ന് അഭിജിത് മുഖര്‍ജി
Friday, April 18, 2014 10:10 PM IST
ജംഗിപുര്‍ (പശ്ചിമ ബംഗാള്‍): രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകനെന്ന നിലയില്‍ മികച്ച പ്രകടനത്തിനുള്ള സമ്മര്‍ദം എല്ലായ്പ്പോഴും അനുഭവിക്കാറുണ്െടന്ന് ജംഗിപ്പുരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഭിജിത് മുഖര്‍ജി.

പ്രണബ് മുഖര്‍ജിയെപ്പോലെ ഉന്നതനായ നേതാവിന്റെ മകനെന്ന പെരുമ ഗുണവും ദോഷവും ചെയ്യുന്നുണ്െടന്നും അഭിജിത് പറ ഞ്ഞു. എന്തുചെയ്താലും പ്രണബിന്റെ പ്രവര്‍ത്തനവുമായി താരതമ്യം ചെയ്യപ്പെടുമെന്നതു ദോഷമാണ്. ഒരിടത്തും പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നതാണ് ഗുണം: അഭിജിത് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.