ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കി
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കി
Friday, April 18, 2014 11:10 PM IST
ന്യൂഡല്‍ഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണസമിതി നടത്തുന്ന ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. എണ്ണൂറോളം പേജ് വരുന്ന റിപ്പോര്‍ട്ട് കേസ് പരിഗണിക്കുന്ന ജസ്റീസ് ആര്‍.എം. ലോധയ്ക്കു നേരിട്ടാണു സമര്‍പ്പിച്ചത്. ക്ഷേത്രം നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന റിപ്പോര്‍ട്ടില്‍ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള ചില സുപ്രധാന ഫോട്ടോകളും ഉള്‍പ്പെടുത്തിയിട്ടുണ്െടന്നും ഗോപാല്‍ സുബ്രഹ്മണ്യം നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പദ്മതീര്‍ഥക്കുളവും മിത്രാനന്ദപുരം കുളവും വളരെ ശോചനീയമായ അവസ്ഥയിലാണ് പദ്മതീര്‍ഥക്കുളം ശുചീകരിക്കുന്നതിനുള്ള ടെന്‍ഡര്‍ അട്ടിമറിക്കാന്‍ ക്ഷേത്രഭരണസമിതി ശ്രമിച്ചതായും അതില്‍ താന്‍ ഇടപെട്ടതായും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയിരുന്നു. കുളം ശുചീകരിക്കുന്നതിന് 29 ലക്ഷം രൂപ ചെലവു കണക്കാക്കിയിരുന്ന ടെന്‍ഡര്‍ 69 ലക്ഷത്തിനും 119 ലക്ഷത്തിനും നല്‍കാനുമായിരുന്നു നീക്കം. സുപ്രീംകോടതിയുടെ ഉത്തരവുകള്‍ ക്ഷേത്ര ഭരണസമിതി പാലിക്കുന്നതേയില്ല.


വിദഗ്ധസമിതി ഓഫീസിനു മുന്നില്‍ പതിച്ചിരുന്ന കോടതി ഉത്തരവ് ഉദ്യോഗസ്ഥര്‍ വലിച്ചുകീറി കത്തിച്ചതായും കണ്െടത്തിയിട്ടുണ്െടന്നും ഗോപാല്‍ സുബ്രഹ്മണ്യം വ്യക്തമാക്കിയിരുന്നു. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ഗുരുതരമായ ആരോപണങ്ങളുള്ളതിനാല്‍ ഇനിയും കേസ് കോടതി പരിഗണിക്കുമ്പോള്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. കേസ് ഈ മാസം 23നു വീണ്ടും പരിഗ ണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.