ആസാമില്‍ ട്രെയിന്‍ പാളം തെറ്റി 50 പേര്‍ക്കു പരിക്ക്
Thursday, April 17, 2014 11:23 PM IST
ഗോഹട്ടി: ആസാമില്‍ ദിമാപുര്‍-കാമഖ്യ ബിജി എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി 50 പേര്‍ക്കു പരിക്ക്. എന്‍ജിനും 10 ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെത്തുടര്‍ന്ന് 100 മീറ്റര്‍ നീളത്തില്‍ പാളം തകര്‍ന്നതിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മോറിഗാവ് ജില്ലയിലെ ജാഗ്്രിറോഡില്‍ പുലര്‍ച്ചെ രണ്ടിനാണ് അപകടം. ഗുരുതരമായി പരിക്കേറ്റ 19 യാത്രക്കാരെ ഗോഹട്ടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.