വഡോദരയില്‍ മോദി പ്രചാരണം നടത്തിയേക്കില്ല
വഡോദരയില്‍ മോദി പ്രചാരണം നടത്തിയേക്കില്ല
Thursday, April 17, 2014 11:02 PM IST
വഡോദര: ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോദി വഡോദരയില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയേക്കില്ല. ഈ മാസം 30നു തെരഞ്ഞെടുപ്പു നടക്കുന്ന വഡോദരയില്‍ മോദിയുടെ റോഡ്ഷോയോ തെരഞ്ഞെടുപ്പു യോഗമോ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നു ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മധുസൂദന്‍ മിസ്ത്രിക്കുവേണ്ടി സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രചാരണത്തിനെത്തും.

തന്റെ കര്‍മഭൂമിയെന്നു വിശേഷിപ്പിക്കുന്ന വഡോദരയിലെ വിജയം ഉറപ്പെന്ന നിലയിലാണു മോദി പ്രചാരണത്തില്‍നിന്നു വിട്ടുനില്‍ക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.