അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന്
Thursday, April 17, 2014 12:33 AM IST
ന്യൂഡല്‍ഹി: 12 സംസ്ഥാനങ്ങളില്‍ ലോക്സഭയിലേക്കുള്ള 121 സീറ്റുകളിലേക്കുള്ള അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് ഇന്നു നടക്കും. 16.61 കോടി പൌരന്മാര്‍ ഇന്നു പോളിംഗ് ബൂത്തിലെത്തി സമ്മതിദാന അവകാശം വിനിയോഗിക്കും.

ഇന്നു വോട്ടെടുപ്പു നടക്കുന്ന 121 സീറ്റില്‍ കോണ്‍ഗ്രസ് 36 സീറ്റിലും ബിജെപി 40 സീറ്റിലും ജയിച്ചിരുന്നതാണ്. കര്‍ണാടകത്തില്‍ 28 സീറ്റിലേക്കു ശക്തമായ ബഹുകോണ മത്സരമാണ് നടക്കുന്നത്. ഇവരില്‍ കോണ്‍ഗ്രസിന്റെ നന്ദന്‍ നിലേകനി, മുന്‍ പ്രധാനമന്ത്രിയും ജെഡി-എസ് നേതാവുമായ എച്ച്.ഡി. ദേവഗൌഡ, കേന്ദ്രമന്ത്രി വീരപ്പ മൊയ്ലി എന്നീ വിഐപികളുമുണ്ട്.


ഇവരെക്കൂടാതെ വിവിധ സംസ്ഥാനങ്ങളിലായി ശ്രീകാന്ത് ജേന, സുപ്രിയ സുളെ, ലാലു പ്രസാദ് യാദവിന്റെ ഇളയ മകള്‍ മിസ ഭാരതി എന്നിവരുള്‍പ്പെടെ 1,769 സ്ഥാനാര്‍ഥികള്‍ അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.

രാജസ്ഥാനില്‍ 20 സീറ്റിലേക്കും ഉത്തര്‍പ്രദേശ്, ഒറീസ(11 വീതം), മധ്യപ്രദേശ് (10), ബിഹാര്‍(7), ജാര്‍ഖണ്ഡ്(6), പശ്ചിമബംഗാള്‍(4), ഛത്തീസ്ഗഡ്(3), ജമ്മു-കാഷ്മീര്‍, മണിപ്പൂര്‍(ഒന്നുവീതം) സീറ്റുകളിലും ഇന്നു വോട്ടെടുപ്പു നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.