കൂട്ടമാനഭംഗ കേസില്‍ ഇടപെടേണ്ട കാര്യമില്ല: സുപ്രീം കോടതി
കൂട്ടമാനഭംഗ കേസില്‍ ഇടപെടേണ്ട കാര്യമില്ല: സുപ്രീം കോടതി
Thursday, April 17, 2014 11:24 PM IST
ന്യൂഡല്‍ഹി: ഇരകളുടെ മരണമൊഴി വിശ്വാസ യോഗ്യമെങ്കില്‍ ഡല്‍ഹി കൂട്ടമാനഭംഗ കേസില്‍ ഇടപെടേണ്ട കാര്യമില്ലെന്നു സുപ്രീം കോടതി. ഇതിനായി ഇരയുടെ മരണമൊഴി കോടതിയില്‍ ഹാജരാക്കണം. ഡിസംബര്‍ 16നുണ്ടായ ഡല്‍ഹി കൂട്ടമാനഭംഗം സംബന്ധിച്ച എല്ലാ തെളിവുകളും വിചാരണ കോടതി രേഖകളും ഉടന്‍ ഹാജരാക്കണമെന്നും കോടതി ഡല്‍ഹി പോലീസിനോടു നിര്‍ദേശിച്ചു. ബസില്‍ കൂട്ടമാനഭംഗത്തിനിരയായി വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ നാലു പേര്‍ക്കു വധശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണു ജസ്റീസുമാരായ ബി.എസ്. ചൌഹാന്‍, ജെ. ചെലമേശ്വര്‍ എന്നിവരടങ്ങിയ ബെഞ്ച് ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.