വാജ്പേയി മോശം പ്രധാനമന്ത്രിയെന്നു കോണ്‍ഗ്രസ്
Tuesday, April 15, 2014 12:02 AM IST
ന്യൂഡല്‍ഹി: രാജ്യം കണ്ടതില്‍ വച്ചേറ്റവും മോശം പ്രധാനമന്ത്രിയായിരുന്നു അടല്‍ ബിഹാരി വാജ്പേയി എന്നു കോണ്‍ഗ്രസ്. പാര്‍ട്ടി വക്താവ് സഞ്ജയ് ഝായാണു ട്വിറ്ററിലൂടെ വാജ്പേയിക്കെതിരേ വിമര്‍ശനമുന്നയിച്ചത്. ഗുജറാത്ത് കലാപത്തിനുശേഷം മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദിയെ തത്സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്നതില്‍ വാജ്പേയി പരാജയപ്പെട്ടു. അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിലും പാക്കിസ്ഥാനുമായുള്ള നയതന്ത്ര കാര്യങ്ങളിലും വാജ്പേയി പരാജയപ്പെട്ടു: അദ്ദേഹം ആരോപിച്ചു.മോദിയെ എതിര്‍ക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം വാജ്പേയിയെ പുകഴ്ത്തിയിരുന്നു.


കാര്‍ഗില്‍ യുദ്ധവേളയില്‍ 50 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ വാജ്പേയി പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്യുകയായിരുന്നെന്നും ജനറല്‍ മുഷറഫിനെ ഇന്ത്യന്‍ മണ്ണില്‍ ഒരു രാത്രി തങ്ങാന്‍ അനുവദിച്ചുവെന്നും സഞ്ജയ് ഝാ കുറ്റപ്പെടുത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.