ജഗന്‍ മോഹന്‍ പുലിവെന്ദുലയില്‍ മത്സരിക്കും; അമ്മയും സ്ഥാനാര്‍ഥി
ജഗന്‍ മോഹന്‍ പുലിവെന്ദുലയില്‍ മത്സരിക്കും; അമ്മയും സ്ഥാനാര്‍ഥി
Tuesday, April 15, 2014 12:25 AM IST
ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വൈ. എസ്. ജഗന്‍മോഹന്‍ റെ ഡ്ഡി സീമാന്ധ്ര നിയമസഭയിലേക്ക് കഡപ്പ ജില്ലയിലെ പുലിവെന്ദുല മണ്ഡലത്തില്‍ മത്സരിക്കും. കഡപ്പയില്‍നിന്നുള്ള എംപിയായ ജഗന്‍ ആദ്യമായാണു നിയമസഭയിലേക്കു മത്സരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര്‍ റെഡ്ഡിയുടെ കുടുംബത്തിന്റെ കോട്ടയാണു പുലിവെന്ദുല. രാജശേഖര്‍ റെഡ്ഡിയുടെ മണ്ഡലമായിരുന്നു ഇത്.


കഡപ്പ ലോക്സഭാ മണ്ഡലത്തില്‍ ജഗന്‍മോഹന്റെ ബന്ധു വൈ.എസ്. അവിനാശ് റെഡ്ഡി മത്സരിക്കും. ജഗന്റെ അമ്മ വൈ.എസ്. വിജയമ്മ വിശാഖപട്ടണം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ്. ജഗന്റെ അമ്മാവന്‍ വൈ.വി. സുബ്ബ റെഡ്ഡിയാണു ഓംഗോള്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി. നന്ദ്യാലില്‍ എസ്.പി.വൈ. റെഡ്ഡിയും അനന്തപുരില്‍ അനന്ത വെങ്കട്ടരാമി റെഡ്ഡിയും മത്സരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.