മുംബൈയില്‍ രണ്ടു സഹായമെത്രാന്മാര്‍
മുംബൈ: മുംബൈ അതിരൂപതയ്ക്കു രണ്ടു സഹായമെത്രാന്മാരെ നിയമിച്ചു. രൂപതാ ചാന്‍സലര്‍ ഫാ. സാവിയോ ഡൊമിനിക് ഫെര്‍ണാണ്ടസും സെന്റ് പയസ് കോളജ് റെക്ടര്‍ ഫാ. ജോണ്‍ റോഡ്രിഗസുമാണു നിയുക്ത സഹായമെത്രാന്മാര്‍. 1954-ല്‍ മുംബൈയില്‍ ജനിച്ച ഫാ. ഫെര്‍ണാണ്ടസ് 1989-ല്‍ വൈദികനായി. 1967-ല്‍ ജനിച്ച മുംബൈ സ്വദേശിയായ ഫാ. റോഡ്രിഗസ് 98ല്‍ വൈദികനായി. ഇരുവരും ജൂണ്‍ 29ന് അഭിഷിക്തരാകും.

ബിഷപ് ഡോ. ബോസ്കോ പെന്ന, ബിഷപ് ഡോ. ആഗാലോ ഗ്രേഷ്യസ് എന്നിവര്‍ ഇപ്പോള്‍ മുംബൈ അതിരൂപതയില്‍ സഹായമെത്രാന്മാരായി ഉണ്ട്. കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസാണു മെത്രാ പ്പോലീത്ത.