ഹെലികോപ്റ്റര്‍ ഇടപാട്: ത്യാഗിയുടെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചു
ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ ഇടപാടില്‍ പ്രതിയായ മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗിയുടെയും ഇന്ത്യക്കാരായ മറ്റു പ്രതികളുടെയും ബാങ്ക് അക്കൌണ്ടുകള്‍ സിബിഐ മരവിപ്പിച്ചു. ഹെലികോപ്റ്റര്‍ ഇടപാടില്‍ 3600 കോടി കൈക്കൂലി വാങ്ങിയെന്നു കണ്െടത്തിയിരുന്നു. അഴിമതിയില്‍ ഉള്‍പ്പെട്ട എയ്റോമാട്രിക്സ് ഇന്‍ഫോ സൊലൂഷന്‍സ്, ഐഡിഎസ് ഇന്‍ഫോടെക് എന്നീ ഇന്ത്യന്‍ കമ്പനികളുടെ ബാങ്ക് അക്കൌണ്ടുകള്‍ നേരത്തേതന്നെ സിബിഐ മരവിപ്പിച്ചിരുന്നു. ത്യാഗിയുടെ ബന്ധുക്കളായ സഞ്ജീവ്, രാജീവ്, സന്ദീപ് എന്നിവരുടെ ബാങ്ക് അക്കൌണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഐഡിഎസ് ചെയര്‍മാന്‍ സതീഷ് ബഗ്രോദിയ, ഐഡിഎസ് എംഡി പ്രതാപ് അഗര്‍വാള്‍, എയ്റോമാട്രിക്സ് സിഇഒ പ്രവീണ്‍ ബക്ഷി, നിയമ ഉപദേഷ്ടാവ് ഗൌതം ഖേതാന്‍ എന്നിവരുടെ ബാങ്ക് അക്കൌണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.