മോഡി മതേതരവാദിയാണെന്നു രാം ജെത്മലാനി
വഡോദര: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ബിജെപിയുടെ പ്രധാനമന്ത്രി പദത്തിനു യോഗ്യനായ, നൂറു ശതമാനവും മതേതരവാദിയായ സ്ഥാനാര്‍ഥിയാണെന്നു മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ രാം ജെത്മലാനി. മോഡിയെ വിമര്‍ശിക്കുന്നവര്‍ ഭരണഘടന വായിക്കണം. മതേതരവാദിയും വര്‍ഗീയവാദികളുമുണ്ട്. മോഡിയെ വര്‍ഗീയവാദിയെന്നു ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും രാം ജെത്മലാനി പറഞ്ഞു.