ഇ​ടു​ക്കി ചെ​റു​തോ​ണി ഷ​ട്ട​റു​ക​ൾ അ​ഞ്ചും തു​റ​ന്നു
ഇ​ടു​ക്കി ചെ​റു​തോ​ണി ഷ​ട്ട​റു​ക​ൾ അ​ഞ്ചും തു​റ​ന്നു
Wednesday, August 15, 2018 1:49 AM IST
ക​​ട്ട​​പ്പ​​ന/ കു​​മ​​ളി/ ചെ​​റു​​തോ​​ണി: മു​​ല്ല​​പ്പെ​​രി​​യാ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ജ​​ല​​സം​​ഭ​​ര​​ണി​​ക​​ൾ നി​​റ​​യു​​ന്ന​​തോ​​ടെ ഇ​​ടു​​ക്കി​​യി​​ലേ​​യും പെ​​രി​​യാ​​റി​​ലേ​​യും ജ​​ല​​നി​​ര​​പ്പ് ഉ​​യ​​രു​​ക​​യാ​​ണ്. ചെ​​റു​​തോ​​ണി അ​​ണ​​ക്കെ​​ട്ടി​​ന്‍റെ തി​​ങ്ക​​ളാ​​ഴ്ച താ​​ഴ്ത്തി​യ ​ഷ​​ട്ട​​റു​​ക​​ൾ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.13നു ​വീ​​ണ്ടും ഉ​​യ​​ർ​​ത്തി. സെ​ക്ക​ൻ​ഡി​ൽ ആ​റു ല​ക്ഷം ലി​റ്റ​ർ ജ​ല​മാ​ണ് ഇ​​പ്പോ​​ൾ പെ​​രി​​യാ​​റി​​ലേ​​ക്ക് ഒ​​ഴു​​ക്കു​​ന്ന​​ത്.

സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വോ​​ടെ മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ൽ 142 അ​​ടി​​വ​​രെ വെ​​ള്ളം മാ​ത്ര​മാ​ണു സം​​ഭ​​രി​​ച്ചു നി​​ർ​​ത്താ​​നാ​​വു​​ക. 136 അ​​ടി​​ക്കു​​മേ​​ൽ ഉ​​യ​​രു​​ന്ന വെ​​ള്ളം പെ​​രി​​യാ​​റി​​ലൂ​​ടെ ഒ​​ഴു​​ക്കും. ജ​​ല​​നി​​ര​​പ്പ് 142 അ​​ടു​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ മു​​ണ്ടാ​​യാ​​ൽ ത​​മി​​ഴ്നാ​​ട് എ​​പ്പോ​​ൾ വേ​​ണെ​​ങ്കി​​ലും ഷ​​ട്ട​​ർ തു​​റ​​ക്കും. മു​​ല്ല​​പ്പെ​​രി​​യാ​​റി​​ലെ വെ​​ള്ളം​​കൂ​​ടി ഇ​​ടു​​ക്കി​​യി​​ലെ​​ത്തി​​യാ​​ൽ ഇ​​ടു​​ക്കി​യി​ൽ കൂ​​ടു​​ത​​ൽ ഷ​​ട്ട​​റു​​ക​​ൾ ഉ​​യ​​ർ​​ത്തേ​​ണ്ടി വ​​രും.


ഇ​​ട​​മ​​ല​​യാ​​ർ ഡാ​​മും തു​​റ​​ന്ന് വെ​​ള്ളം പെ​​രി​​യാ​​റി​​ലേ​​ക്ക് ഒ​​ഴു​​ക്കു​​ക​​യാ​​ണ്. ഇ​​ടു​​ക്കി​​യി​​ലെ ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ന്ന​​പ്പോ​​ൾ ഇ​​ട​​മ​​ല​​യാ​​റി​​ലെ ഷ​​ട്ട​​റു​​ക​​ൾ താ​​ഴ്ത്തി​​യി​​രു​​ന്നു. നി​​ല​​വി​​ൽ ഇ​​ടു​​ക്കി​​യി​​ലെ ഷ​​ട്ട​​റു​​ക​​ൾ അ​​ഞ്ചും വീ​​ണ്ടും തു​​റ​​ന്നെ​​ങ്കി​​ലും ഇ​​ട​​മ​​ലാ​​യാ​​റി​​ൽ​​നി​​ന്നു​​ള്ള വെ​​ള്ള​​മൊ​​ഴു​​ക്ക് ത​​ട​​ഞ്ഞി​​ട്ടി​​ല്ല.


കെ.​​എ​​സ്. ഫ്രാ​​ൻ​​സി​​സ്, പ്ര​​സാ​​ദ് സ്രാ​​ന്പി​​ക്ക​​ൽ, ബി​​ജു ക​​ല​​യ​​ത്തി​​നാ​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.