പ​ന്പ, ക​ക്കി സം​ഭ​ര​ണി​ക​ളു​ടെ ഷ​ട്ട​റു​ക​ൾ അ​ട​യ്ക്കി​ല്ല
പ​ന്പ, ക​ക്കി സം​ഭ​ര​ണി​ക​ളു​ടെ ഷ​ട്ട​റു​ക​ൾ അ​ട​യ്ക്കി​ല്ല
Wednesday, August 15, 2018 1:49 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ശ​ക്തി​പ്രാ​പി​ച്ച​തി​നാ​ൽ പ​ന്പ, ക​ക്കി സം​ഭ​ര​ണി​ക​ളു​ടെ ഷ​ട്ട​റു​ക​ൾ അ​ട​യ്ക്കി​ല്ലെ​ന്നു കെ​എ​സ്ഇ​ബി​യും ഡാം ​സു​ര​ക്ഷാ വി​ഭാ​ഗ​വും വ്യ​ക്ത​മാ​ക്കി.

പ​മ്പാ ഡാ​മി​ന്‍റെ ആ​റ് ഷ​ട്ട​റു​ക​ളി​ല്‍ ര​ണ്ടെ​ണ്ണം 30 സെ​ന്‍റി മീ​റ്റ​ർ വീ​ത​വും ര​ണ്ടെ​ണ്ണം 45 സെ​ന്‍റി മീ​റ്റ​ർ വീ​ത​വു​മാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. പ​മ്പാ ഡാ​മി​ന്‍റെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 986.33 മീ​റ്റ​റാ​ണ്. നി​ല​വി​ല്‍ 985.75 മീ​റ്റ​റാ​ണ് പ​മ്പ ഡാ​മി​ലെ ജി​ല​നി​ര​പ്പ്. ക​ക്കി - ആ​ന​ത്തോ​ട് ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളി​ല്‍ ര​ണ്ടെ​ണ്ണം 45 സെ​ന്‍റി മീ​റ്റ​ർ വീ​തം തു​റ​ന്നി​രി​ക്കു​ക​യാ​ണ്. ആ​ന​ത്തോ​ട് ഡാ​മി​ന്‍റെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 981.46 മീ​റ്റ​റാ​ണ്. ഇ​ന്ന​ലെ 980.95 മീ​റ്റ​റാ​യി​രു​ന്നു ജ​ല​നി​ര​പ്പ്.


ഇ​ന്ന​ലെ രാ​വി​ലെ​വ​രെ പ​ന്പ​യി​ൽ 72 മി​ല്ലി​മീ​റ്റ​റും ക​ക്കി​യി​ൽ 63 മി​ല്ലി​മീ​റ്റ​റു​മാ​ണ് മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ക​ൽ മ​ഴ അ​തി​ശ​ക്ത​മാ​യി​രു​ന്നു. ഇ​തോ​ടെ നീ​രൊ​ഴു​ക്കി​ന്‍റെ തോ​തു കൂ​ടി.​ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ഷ​ട്ട​റു​ക​ൾ​തു​റ​ക്കാ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ഡാം ​സു​ര​ക്ഷ അ​ഥോ​റി​റ്റി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.