സ്കൂൾ ബ​സു​ക​ളി​ല്‍ ഒ​ക്‌​ടോ​ബ​ർ മു​ത​ല്‍ ജി​പി​എ​സ് നി​ര്‍​ബ​ന്ധം
Wednesday, August 15, 2018 1:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ക്‌​​​ടോ​​​ബ​​​ര്‍ ഒ​​​ന്നു​​​മു​​​ത​​​ല്‍ ജി​​​പി​​​എ​​​സ് ഘ​​​ടി​​​പ്പി​​​ക്കാ​​​ത്ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന ബ​​​സു​​​ക​​​ള്‍ നി​​​ര​​​ത്തി​​​ല്‍ ഇ​​​റ​​​ങ്ങാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ അ​​​റി​​​യി​​​ച്ചു. പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​നു​​​മാ​​​യി സി-​​​ഡാ​​​ക്കു​​​മാ​​​യി ചേ​​​ര്‍​ന്ന് ‘സു​​​ര​​​ക്ഷാ​​​മി​​​ത്ര’എ​​​ന്ന പേ​​​രി​​​ല്‍ വാ​​​ഹ​​​ന​​​നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​നം ഏ​​​ര്‍​പ്പെ​​​ടു​​​ത്തിയിട്ടു​​​ണ്ട്.

യോ​​​ഗ്യ​​​താ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളി​​​ല്‍ വി​​​ജ​​​യി​​​ച്ച ജി​​​പി​​​എ​​​സ് വെ​​​ഹി​​​ക്കി​​​ള്‍ ട്രാ​​​ക്കിം​​​ഗ് യൂ​​​ണി​​​റ്റു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റി​​​ലു​​​ണ്ട്. ജി​​​പി​​​എ​​​സ് ഘ​​​ടി​​​പ്പി​​​ച്ച വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ നി​​​രീ​​​ക്ഷി​​​ക്കാ​​​ന്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ആ​​​സ്ഥാ​​​ന​​​ത്ത് കേ​​​ന്ദ്രീ​​​കൃ​​​ത നി​​​രീ​​​ക്ഷ​​​ണ ക​​​ണ്‍​ട്രോ​​​ള്‍ റൂം ​​​പ്ര​​​വ​​​ര്‍​ത്തി​​​ക്കും. കൂ​​​ടാ​​​തെ എ​​​ല്ലാ ആ​​​ര്‍​ടി ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും പ്ര​​​ത്യേ​​​ക നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​ന​​​വു​​​മു​​​ണ്ട്.


ജി​​​പി​​​എ​​​സ് ഉണ്ടെങ്കിൽ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ്, നാ​​​ഷ​​​ണ​​​ല്‍ എ​​​മ​​​ര്‍​ജ​​​ന്‍​സി റ​​​സ്‌​​​പോ​​​ണ്‍​സ് ടീം, ​​​വാ​​​ഹ​​​ന ഉ​​​ട​​​മ/​​​സ്‌​​​കൂ​​​ള്‍ അ​​​ധി​​​കൃ​​​ത​​​ര്‍/​​​സ്ഥാ​​​പ​​​ന അ​​​ധി​​​കൃ​​​ത​​​ര്‍/​​​ര​​​ക്ഷി​​​താ​​​ക്ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍​ക്ക് വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ സ​​​ഞ്ചാ​​​ര​​​പ​​​ഥം, സ​​​മ​​​യം, വേ​​​ഗ​​​ത തു​​​ട​​​ങ്ങി​​​യ​​​വ നി​​​രീ​​​ക്ഷി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.