മണ്ണുത്തിയിൽ മ​രം വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
മണ്ണുത്തിയിൽ മ​രം വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, August 15, 2018 1:01 AM IST
മ​​​ണ്ണു​​​ത്തി(​​തൃ​​ശൂ​​ർ): വെ​​​റ്റ​​​റി​​​ന​​​റി കോ​​​ള​​​ജ് കോ​​​മ്പൗ​​​ണ്ടി​​​ൽ കൂ​​​റ്റ​​​ൻ മ​​​രം ക​​​ട​​​പു​​​ഴ​​​കി വീ​​​ണ് കെ​​​ട്ടി​​​ട​​​നി​​​ർ​​​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി മ​​​രി​​​ച്ചു. കോ​​​ടാ​​​ലി കൊ​​​രേ​​​ച്ചാ​​​ൽ സ്വ​​​ദേ​​​ശി പു​​​തു​​​ശേ​​​രി സു​​​ബ്ര​​​ന്‍റെ മ​​​ക​​​ൻ ഷാ​​​ജി (47) ആ​​​ണ് മ​​​രി​​​ച്ച​​​ത്. മൊ​​​യ്തീ​​​ൻ​​​ഷാ, സു​​​ഭാ​​​ഷ്, ജോ​​​ബി​​​ൻ എ​​​ന്നി​​​വ​​​രെ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഇ​​വി​​ടെ പു​​​തു​​​താ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ പ​​​ണി​​​ക്കാ​​​യി അ​​​യ്യ​​​ന്തോ​​​ൾ നി​​​ർ​​​മി​​​തി​​കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്ന് എ​​​ത്തി​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പെ​​​ട്ട​​​ത്. മ​​​രം വീ​​​ഴു​​​ന്ന ശ​​​ബ്ദം കേ​​​ട്ട് ഷെ​​​ഡി​​​ൽ ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​വ​​​രി​​​ൽ ഒ​​​രാ​​​ൾ ഓ​​​ടി​​ര​​​ക്ഷ​​​പ്പെ​​​ട്ടു. ബാ​​​ക്കി​​​യു​​​ള്ള​​​വ​​​രാ​​​ണു അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പെ​​​ട്ട​​​ത്. മ​​​ണ്ണു​​​ത്തി പോ​​​ലീ​​​സെ​​​ത്തി പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചു. എ​​​ന്നാ​​​ൽ മ​​​രം ദേ​​​ഹ​​​ത്തു​​​വീ​​​ണ് കു​​​ടു​​​ങ്ങി​​​ക്കി​​ട​​​ന്ന ഷാ​​​ജി​​യെ അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​ന എ​​​ത്തി മ​​​രം മു​​​റി​​​ച്ചു​​​നീ​​​ക്കി​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. ത​​​ല​​​യ്ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ഷാ​​​ജി​​​യു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ഇ​​വി​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന മ​​റ്റു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​നു പോ​​യ​​​തി​​​നാ​​​ൽ കൂ​​​ടു​​​ത​​​ൽ​​പേ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​പെ​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.