ചെ​റു​തോ​ണി: ര​ണ്ടു ഷ​ട്ട​ർ അ​ട​ച്ചു
ചെ​റു​തോ​ണി: ര​ണ്ടു ഷ​ട്ട​ർ അ​ട​ച്ചു
Tuesday, August 14, 2018 1:19 AM IST
തൊ​​ടു​​പു​​ഴ: ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ന്‍റെ പ​​ദ്ധ​​തി​പ്ര​​ദേ​​ശ​​ത്തു ജ​​ല​​നി​​ര​​പ്പ് താ​​ഴ്ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ചെ​​റു​​തോ​​ണി അ​​ണ​​ക്കെ​​ട്ടി​​ന്‍റെ തു​​റ​​ന്ന അ​​ഞ്ചു ഷ​​ട്ട​​റു​​ക​​ളി​​ൽ ര​​ണ്ടു ഷ​​ട്ട​​റു​​ക​​ൾ അ​​ട​​ച്ചു. ഒ​​ന്നും അ​​ഞ്ചും ഷ​​ട്ട​​റു​​ക​​ളാ​​ണ് അ​​ട​​ച്ച​​ത്. മൂ​​ന്നു ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ന്ന നി​​ല​​യി​​ൽ തു​​ട​​രാ​​നാ​​ണു തീ​​രു​​മാ​​നം. നി​​ല​​വി​​ൽ സെക്കൻഡിൽ നാലരലക്ഷം ലിറ്റർ വെ​​ള്ള​​മാ​​ണ് ഡാ​​മി​​ൽ​നി​​ന്നു പു​​റ​​ത്തേ​​ക്ക് ഒ​​ഴു​​കു​​ന്ന​​ത്. വൈ​​കി​​ട്ട് ആ​​റി​​നു ജ​​ല​​നി​​ര​​പ്പ് 2397.04 അ​​ടി​​യി​​ലെ​​ത്തി​​യി​​രു​​ന്നു. രാ​​ത്രി ഏ​​ഴി​​നു 2,397 അ​​ടി​​യാ​​യി.

സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ടെ 95 ശ​​ത​​മാ​​ന​​ത്തോ​​ളം ജ​​ല​​മാ​​ണ് അ​​ണ​​ക്കെ​​ട്ടി​​ലു​​ള്ള​​ത്. ശ​​നി​​യാ​​ഴ്ച മു​​ത​​ൽ മ​​ഴ കു​​റ​​ഞ്ഞ​​തോ​​ടെ ജ​​ല​​നി​​ര​​പ്പി​​ലും മാ​​റ്റ​​മു​​ണ്ടാ​​യി. എ​​ന്നാ​​ൽ, മൂ​​ന്നു ദി​​വ​​സ​​ത്തേ​​ക്കു ക​​ന​​ത്ത മ​​ഴ​​യ്ക്കു സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്ര​​ത്തി​​ന്‍റെ അ​​റി​​യി​​പ്പു നി​​ല​​നി​​ൽ​​ക്കു​​ന്ന​​തി​​നാ​​ലാ​​ണ് ഷ​​ട്ട​​റു​​ക​​ൾ അ​​ട​​യ്ക്കാ​​ൻ കാ​​ല​​താ​​മ​​സ​​മു​​ണ്ടാ​​യ​​ത്. പ​​ദ്ധ​​തി​​പ്ര​​ദേ​​ശ​​ത്ത് ഇന്നലെ രാവിലെ വരെ 25.4 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ​​യാ​​ണ് ല​​ഭി​​ച്ച​​ത്.


ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ൽ​നി​​ന്ന് ഒ​​ഴു​​ക്കി​​യ​​ത് 106 കോ​​ടി​​യു​​ടെ വൈ​​ദ്യു​​തി​​ക്കു​​ള്ള വെ​​ള്ള​​മെ​​ന്നു കെഎ​​സ്ഇ​​ബി പ​റ​യു​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴു​ വ​​രെ​​യു​​ള്ള ക​​ണ​​ക്കു​​പ്ര​​കാ​​രം 18,250 കോടി ലിറ്റർ വെ​​ള്ള​​മാ​ണു ഒ​​ഴു​​ക്കി​​യ​​ത്.


ജോ​​ണ്‍​സ​​ണ്‍ വേ​​ങ്ങ​​ത്ത​​ടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.