റോ​ഡി​ൽ ര​ക്തം വാ​ർ​ന്നു നവവരന് ദാ​രു​ണാ​ന്ത്യം
റോ​ഡി​ൽ ര​ക്തം വാ​ർ​ന്നു നവവരന് ദാ​രു​ണാ​ന്ത്യം
Tuesday, August 14, 2018 1:10 AM IST
മാ​​ങ്കാം​​കു​​ഴി (കായംകുളം) : ബൈ​​ക്ക​​പ​​ക​​ട​​ത്തി​​ൽ ഗു​​രു​​ത​​ര​ പ​​രി​​ക്കേ​​റ്റു യു​​വാ​​വ് റോ​​ഡി​​ൽ കി​​ട​​ന്ന​​ത് അ​​ര​​മ​​ണി​​ക്കൂ​​ർ. ഒ​​ടു​​വി​​ൽ ദാ​​രു​​ണാ​​ന്ത്യം.

റോ​​ഡി​​ൽ ര​​ക്തം​​വാ​​ർ​​ന്നു യു​​വാ​​വ് കി​​ട​​ക്കു​​ന്ന​​തു ക​​ണ്ടി​​ട്ടും വാ​​ഹ​​ന​​യാ​​ത്ര​​ക്കാ​​ർ തി​​രി​​ഞ്ഞുനോ​​ക്കി​​യി​​ല്ല. വെ​​ട്ടി​​യാ​​ർ വ​​ല്ല്യ​​ത്ത് മു​​ക്കി​​നു സ​​മീ​​പം മ​​ണി​​ക്ക​​ശേ​​രി​​ൽ സ​​ജു(32) ആ​​ണ് മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ ​ദി​​വ​​സം രാ​​ത്രി പ​​ത്തോ​​ടെ പ​​ന്ത​​ളം മാ​​വേ​​ലി​​ക്ക​​ര റോ​​ഡി​​ൽ കൊ​​ച്ചാ​​ലും​​മൂ​​ടി​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. സ​​ജു സ​​ഞ്ച​​രി​​ച്ച ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം വി​​ട്ടു റോ​​ഡ​​രി​​കി​​ലെ മ​​ര​​ത്തി​​ലി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തെ​​രു​​വു​​നാ​​യ ബൈ​​ക്കി​​നു കു​​റു​​കെ ചാ​​ടി​​യ​​തി​​നെ​ത്തു​​ട​​ർ​​ന്ന് ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം വി​​ടു​​ക​​യാ​​യി​​രു​​ന്നെ​​ന്നു പ​​റ​​യു​​ന്നു.


ചി​​ല​​ർ വാ​​ഹ​​നം നി​​ർ​​ത്തി​​യെ​​ങ്കി​​ലും പ​​രി​​ക്കേ​​റ്റ യു​​വാ​​വി​​നെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കാ​​ൻ ത​​യാ​​റാ​​യി​​ല്ല. ഒ​​ടു​​വി​​ൽ കൊ​​ച്ചാ​​ലും​​മൂ​​ടി​നു സ​​മീ​​പ​​മു​​ണ്ടാ​​യ മ​​റ്റൊ​​രു അ​​പ​​ക​​ട​​മ​​റി​​ഞ്ഞ് സ്ഥ​​ല​​ത്തെ​​ത്തി​​യ മാ​​വേ​​ലി​​ക്ക​​ര സി​​ഐ പി. ​​ശീ​​കു​​മാ​​ർ പോ​​ലീ​​സ് ജീ​​പ്പി​​ൽ യു​​വാ​​വി​​നെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചു. ചെ​​ങ്ങ​​ന്നൂ​​ർ പ്രി​​യ ഗ്യാ​​സ് ഏ​​ജ​​ൻ​​സി​​യി​​ലെ ഡ്രൈ​​വ​​റാ​​യി​​രു​​ന്നു സ​​ജു. വി​​വാ​​ഹം ക​​ഴി​​ഞ്ഞി​​ട്ട് നാ​​ലു മാ​​സ​​മേ ആ​​യി​​ട്ടു​​ള്ളൂ. ഭാ​​ര്യ: ദീ​​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.