ഒ​ൻ​പ​തു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളും മൂ​ന്നു പു​തി​യ മ​ന്ദി​രങ്ങളും ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും
Monday, August 13, 2018 1:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​തി​​യ ഒ​​​ൻ​​​പ​​​ത് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​ടെ​​​യും മൂ​​​ന്ന് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്കു​​​ള്ള പു​​​തി​​​യ മ​​​ന്ദി​​​ര​​​ങ്ങ​​​ളു​​​ടെ​​​യും ഉ​​​ദ്ഘാ​​​ട​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​ന്നു നി​​​ർ​​​വ​​​ഹി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ൽ ജി​​​ല്ല​​​യി​​​ലെ ന​​​ഗ​​​രൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലാ​​​ണു മു​​​ഖ്യ​​​ച​​​ട​​​ങ്ങ്. ബാ​​​ക്കി പ​​തി​​നൊ​​ന്നു സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ ഉ​​​ദ്ഘാ​​​ട​​​നം മു​​​ഖ്യ​​​മ​​​ന്ത്രി വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ലൂ​​​ടെ നി​​​ർ​​​വ​​​ഹി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ സ​​​ന്പൂ​​​ർ​​​ണ കം​​​പ്യൂ​​​ട്ട​​​ർ​​​വ​​​ത്കൃ​​​ത പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നാ​​​യ ന​​​ഗ​​​രൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​ൻ കൂ​​​ടാ​​​തെ കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ അ​​​ച്ച​​​ൻ​​​കോ​​​വി​​​ൽ, തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ ക​​​യ്പ​​​മം​​​ഗ​​​ലം, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ കൊ​​​പ്പം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ തൊ​​​ണ്ട​​​ർ​​​നാ​​​ട് എ​​​ന്നീ ലോ​​​ക്ക​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ൽ ജി​​​ല്ല​​​യി​​​ലെ പൂ​​​വാ​​​ർ, അ​​​ഞ്ചു​​​തെ​​​ങ്ങ്, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ വ​​​ട​​​ക​​​ര, ഏ​​​ല​​​ത്തൂ​​​ർ എ​​​ന്നീ തീ​​​ര​​​ദേ​​​ശ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളും ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ ന്യൂ ​​​മാ​​​ഹി, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ കു​​​ഴ​​​ൽ​​​മ​​​ന്ദം, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ കു​​​റ​​​ത്തി​​​ക്കാ​​​ട് എ​​​ന്നീ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ മ​​​ന്ദി​​​ര​​​ങ്ങ​​​ളു​​​മാ​​​ണ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.


471 ലോ​​​ക്ക​​​ൽ സ്റ്റേ​​​ഷ​​​നു​​​ക​​​ളാ​​ണു നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് 13 പു​​​തി​​​യ ലോ​​​ക്ക​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. അ​​​തി​​​ൽ പി​​​ണ​​​റാ​​​യി​​​യി​​​ലെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പു​​​തു​​​താ​​​യി അ​​​ഞ്ചെ​​​ണ്ണം​​​കൂ​​​ടി വ​​​രു​​​ന്ന​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ ലോ​​​ക്ക​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ എ​​​ണ്ണം 477 ആ​​​യി ഉ​​​യ​​​രും. സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച 13 സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ബാ​​​ക്കി​​​യു​​​ള്ള​​​വ​​​യു​​​ടെ​​​യും വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​ട്ടു​​ണ്ട്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ൽ ജി​​​ല്ല​​​യി​​​ലെ ന​​​ഗ​​​രൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ രാ​​​വി​​​ലെ 11 നു ​​​ന​​​ട​​​ക്കു​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ അ​​​ഡ്വ.​​​ബി.​​​സ​​​ത്യ​​​ൻ എം​​​എ​​​ൽ​​​എ, ഡോ. ​​​എ.​​​സ​​​ന്പ​​​ത്ത് എം​​​പി, സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്​​​റ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. വി​​വി​​ധ സ്റ്റേ​​ഷ​​നു​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ മ​​ന്ത്രി​​മാ​​രും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും ഉ​​ദ്യോ​​ഗ​​സ്ഥ​​രും സം​​ബ​​ന്ധി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.