ക​ണ​ക്കു തീ​ർ​ത്ത് പെരുമഴക്കാലം
ക​ണ​ക്കു തീ​ർ​ത്ത് പെരുമഴക്കാലം
Monday, August 13, 2018 1:44 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ ഒ​ന്ന​ര മാ​സ​ത്തി​ലേ​റെ ബാ​ക്കി നി​ൽ​ക്കു​മ്പോ​ൾ, കേ​ര​ള​ത്തി​ൽ പെ​യ്ത​തു ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ക്കാ​ല​ത്ത് ആ​കെ കി​ട്ടി​യ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ മ​ഴ! ജൂ​ണ്‍ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ ക​ഴി​ഞ്ഞ വ​ർ​ഷം കേ​ര​ള​ത്തി​നു കി​ട്ടി​യ​ത് 185.59 സെ​ന്‍റി​മീ​റ്റ​ർ മ​ഴ​യാ​ണ്. എ​ന്നാ​ൽ, ഇ​ക്കു​റി ഇ​ന്ന​ലെ വ​രെ കി​ട്ടി​യ​ത് 188.64 സെ​ന്‍റി​മീ​റ്റ​റാ​ണ്. 155.13 സെ​ന്‍റി​മീ​റ്റ​ർ പെ​യ്യേ​ണ്ട സ്ഥാ​ന​ത്താ​ണ് ഈ ​അ​ധി​ക​പ്പെ​യ്ത്ത്. ഇ​ടു​ക്കി ജി​ല്ല​യി​ൽ ഇ​തി​ന​കം 55.32 ശ​ത​മാ​നം മ​ഴ അ​ധി​കം ല​ഭി​ച്ചു.

ഇ​നി 15 സെ​ന്‍റി​മീ​റ്റ​ർ​കൂ​ടി പെ​യ്താ​ൽ കാ​ല​വ​ർ​ഷ​ത്തി​ൽ​നി​ന്നു കേ​ര​ള​ത്തി​നു കി​ട്ടേ​ണ്ട ശ​രാ​ശ​രി മ​ഴ​യു​മാ​കും (203.97 സെ​ന്‍റി​മീ​റ്റ​ർ). ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ൻ​പ​തു ശ​ത​മാ​നം മ​ഴ​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട​ത്ത്, ഇ​ക്കു​റി ഇ​തി​നോ​ട​കം 20 ശ​ത​മാ​നം അ​ധി​കം പെ​യ്തു കാ​ല​വ​ർ​ഷം ക​ണ​ക്കു തീ​ർ​ത്തി​രി​ക്കു​ക​യാ​ണ്.

ഇ​നി 48 ദി​വ​സം കൂ​ടി കാ​ല​വ​ർ​ഷം ബാ​ക്കി​യു​ണ്ട്. ക​ന​ത്ത മ​ഴ ശ​മ​ന​മി​ല്ലാ​തെ തു​ട​ർ​ന്നാ​ൽ ഇ​ക്കു​റി കേ​ര​ള​ത്തി​ൽ കൊ​ടും നാ​ശ​ത്തി​ന്‍റെ അ​തി​വ​ർ​ഷ​മാ​യേ​ക്കാ​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കാ​ല​വ​ർ​ഷ​ത്തി​ൽ​നി​ന്ന് ഇ​ന്ന​ലെ വ​രെ കേ​ര​ള​ത്തി​നു കി​ട്ടി​യ മ​ഴ, കി​ട്ടേ​ണ്ട ആ​കെ മ​ഴ (ജൂ​ണ്‍ ഒ​ന്നു മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ) എ​ന്നി​വ ജി​ല്ല തി​രി​ച്ച് സെ​ന്‍റി​മീ​റ്റ​റി​ൽ.

ആ​ല​പ്പു​ഴ: 145.44 (174.59). എ​റ​ണാ​കു​ളം: 205.11(206.5). ഇ​ടു​ക്കി: 259.33 (227.62). ക​ണ്ണൂ​ർ: 219.44 (266.9). കാ​സ​ർ​ഗോ​ഡ്: 197.08 (300.75).

കൊ​ല്ലം: 121.76 (133.23). കോ​ട്ട​യം: 191.86 (189.73). കോ​ഴി​ക്കോ​ട്: 234.79 (260.31). മ​ല​പ്പു​റം: 206.45 (206.04). പാ​ല​ക്കാ​ട്: 174.32 (157.27). പ​ത്ത​നം​തി​ട്ട: 150.2 (171.57). തി​രു​വ​ന​ന്ത​പു​രം: 75.56 (87.13). തൃ​ശൂ​ർ: 153.22(219.75). വ​യ​നാ​ട്: 236.82 (263.21).

മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ള്‍​ക്കു ജാ​ഗ്ര​താ നി​ര്‍​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇന്നുച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടു​​​വ​​​രെ കേ​​​ര​​​ള, ക​​​ര്‍​ണാ​​​ട​​​ക, ല​​​ക്ഷ​​​ദ്വീ​​​പ് തീ​​​ര​​​ങ്ങ​​​ളി​​​ല്‍ പ​​​ടി​​​ഞ്ഞാ​​​റ് ദി​​​ശ​​​യി​​​ല്‍നി​​ന്നു മ​​​ണി​​​ക്കൂ​​​റി​​​ല്‍ 35 മു​​​ത​​​ല്‍ 45 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗ​​​ത്തി​​​ലും ചി​​​ല അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ല്‍ മ​​​ണി​​​ക്കൂ​​​റി​​​ല്‍ 60 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗ​​​ത്തി​​​ലും കാ​​​റ്റു​​​വീ​​​ശാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ന്‍റെ മ​​​ധ്യ​​​ഭാ​​​ഗ​​​ത്തും, തെ​​​ക്കുപ​​​ടി​​​ഞ്ഞാ​​​റു ഭാ​​​ഗ​​​ത്തും, ക​​​ട​​​ല്‍ പ്ര​​​ക്ഷു​​​ബ്ധ​​​മോ അ​​​തി​​​പ്ര​​​ക്ഷു​​​ബ്ധ​​​മോ ആകാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ഈ ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു പോ​​​ക​​​രു​​​ത്.
കേ​​​ര​​​ള​​​ത്തി​​​ല്‍ ഒ​​​ന്നോ ര​​​ണ്ടോ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ഇ​​​ന്നു ശ​​​ക്ത​​​മോ അ​​​തി​​​ശ​​​ക്ത​​​മോ ആ​​​യ മ​​​ഴ​​​യ്ക്കും 14ന് ​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​ക്കും സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.