ഷ​ട്ട​റു​ക​ൾ താ​ഴ്ത്തി​ത്തു​ട​ങ്ങി, പ​ന്പ​യി​ൽ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞു
Monday, August 13, 2018 1:33 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​ഗി​രി പ​ദ്ധ​തി​യി​ൽ പ​ന്പ, ക​ക്കി ആ​ന​ത്തോ​ട് ജ​ല​സം​ഭ​ര​ണി​ക​ളി​ലെ കൂ​ടു​ത​ൽ ഷ​ട്ട​റു​ക​ൾ ഇ​ന്ന​ലെ താ​ഴ്ത്തി. മ​ഴ കു​റ​ഞ്ഞ​തോ​ടെ പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വി​ലും കു​റ​വു വ​രു​ത്തി.

ക​ക്കി ആ​ന​ത്തോ​ട് സം​ഭ​ര​ണി​യു​ടെ ര​ണ്ടു ഷ​ട്ട​റു​ക​ൾ 45 സെ​ന്‍റി മീ​റ്റ​ർ വീ​തം തു​റ​ന്നു. ര​ണ്ട് ഷ​ട്ട​റു​ക​ൾ അ​ട​ച്ചു. പ​ന്പ ഡാ​മി​ൽ ഒ​രു ഷ​ട്ട​ർ 7.5 സെ​ന്‍റിമീ​റ്റ​ർ തു​റ​ന്നു.​അ​ഞ്ച് ഷ​ട്ട​റു​ക​ൾ അ​ട​ച്ചു. തി​രു​വ​ല്ല, കോ​ഴ​ഞ്ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യി​ട്ടി​ല്ല. ര​ണ്ടു താ​ലൂ​ക്കു​ക​ളി​ലാ​യി 45 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ണു തു​റ​ന്നി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.