രാ​ജ്നാ​ഥ് സിം​ഗ് ഇന്നു കേ​ര​ള​ത്തിൽ
രാ​ജ്നാ​ഥ് സിം​ഗ് ഇന്നു കേ​ര​ള​ത്തിൽ
Sunday, August 12, 2018 1:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം/കൊച്ചി: മ​​​ഴ​​​ക്കെ​​​ടു​​​തി വി​​​ല​​​യി​​​രു​​​ത്താ​​​നും പ്ര​​​ള​​​യ ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ് ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12.50ന് ​​​കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തും. ഇ​​​വി​​​ടെ​​നി​​​ന്ന് ഒ​​​രു മ​​​ണി​​​ക്ക് ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ പു​​​റ​​​പ്പെ​​​ട്ടു പ്ര​​​ള​​​യ​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ വീ​​​ക്ഷി​​​ക്കും.

ചെ​​​റു​​​തോ​​​ണി, ഇ​​​ടു​​​ക്കി ഡാം, ​​​പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ, ത​​​ടി​​​യ​​​ന്പാ​​​ട്, അ​​​ടി​​​മാ​​​ലി, മ​​​ണ്ണി​​​ടി​​​ച്ചി​​​ലു​​​ണ്ടാ​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ, ആ​​​ലു​​​വ, പ​​​റ​​​വൂ​​​ർ താ​​​ലൂ​​​ക്കു​​​ക​​​ളി​​​ലെ പ്ര​​​ള​​​യ ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കു മു​​​ക​​​ളി​​​ലൂ​​​ടെ​​​യും സ​​​ഞ്ച​​​രി​​​ക്കും. ഉ​​​ച്ച​​​യ്ക്ക് 2.30ന് ​​​തി​​​രി​​​ച്ചു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തും. 2.35ന് ​​​പ​​​റ​​​വൂ​​​ർ താ​​​ലൂ​​​ക്കി​​​ലെ ക്യാ​​​ന്പി​​​ലേ​​​ക്കു റോ​​​ഡ് മാ​​​ർ​​​ഗം പോ​​​കും. നാ​​​ലു വ​​​രെ ക്യാ​​​ന്പു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കും. 4.25ന് ​​​സി​​​യാ​​​ൽ ഓ​​​ഫീ​​​സി​​​ലെ​​​ത്തു​​​ന്ന കേ​​​ന്ദ്ര​​​മ​​​ന്ത്രി മു​​​ഖ്യ​​​മ​​​ന്ത്രി, മ​​​ന്ത്രി​​​മാ​​​ർ, എം ​​​പി​​​മാ​​​ർ, എം​​​എ​​​ൽ​​​എ​​​മാ​​​ർ, സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തും. വൈ​​​കു​​​ന്നേ​​​രം 6.10ന് ​​​മടങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.