ദു​രി​ത​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കു കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ സ്നേ​ഹ​സ്പ​ർ​ശം
Sunday, August 12, 2018 1:38 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വെ​​ള്ള​​പ്പൊ​​ക്ക​​ക്കെ​​ടു​​തി​​യി​​ൽ ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​ർ​​ക്കു സ​​ഹാ​​യ​​ഹ​​സ്ത​​വു​​മാ​​യി കെ​​എ​​സ്ആ​​ർ​​ടി​​സി ജീ​​വ​​ന​​ക്കാ​രും. ട്രാ​​ൻ​​സ്പോ​​ർ​​ട്ട് എം​​പ്ലോ​​യീ​​സ് യൂ​​ണി​​യ​​നാ​​ണ് സ്നേ​​ഹ​​സ്പ​​ർ​​ശം എ​​ന്ന പേ​​രി​​ൽ സ​​ഹാ​​യ​​മെ​​ത്തി​​ക്കു​​ന്ന​​ത്. സ​​ഹാ​​യി​​ക്കാ​​ൻ താ​​ൽ​​പ​​ര്യ​​മു​​ള്ള​​വ​​ർ​​ക്കു അ​​ത​​തു യൂ​​ണി​​റ്റു​​ക​​ളി​​ൽ ട്രാ​​ൻ​​സ്പോ​​ർ​​ട്ട് എം​​പ്ലോ​​യീ​​സ് യൂ​​ണി​​യ​​ൻ യൂ​​ണി​​റ്റ് ക​​മ്മി​​റ്റി​​ക​​ൾ ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ള്ള സ്നേ​​ഹ​​സ്പ​​ർ​​ശം കൗ​​ണ്ട​​റി​​ൽ ഇ​​ന്നും നാ​​ളെ​​യു​​മാ​​യി സ​​ഹാ​​യം എ​​ത്തി​​ക്കാം.

അ​​രി, പ​​ല​​വ്യ​​ഞ്ജ​​ന​​ങ്ങ​​ൾ, തേ​​ങ്ങ, പ​​ച്ച​​ക്ക​​റി, കു​​പ്പി​​വെ​​ള്ളം തു​​ട​​ങ്ങി​​യവയോ, പു​​ത​​പ്പ്, പാ​​യ, നൈ​​റ്റി​​ക​​ൾ, ലു​​ങ്കി, കു​​ഞ്ഞു​​ങ്ങ​​ൾ​​ക്കു​​ള്ള വ​​സ്ത്ര​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ തു​​ണി​​ത്ത​​ര​​ങ്ങ​​ളോ, നോ​​ട്ടു​​ബു​​ക്കു​​ക​​ൾ, അ​​ത്യാ​​വ​​ശ്യ​​മ​​രു​​ന്നു​​ക​​ൾ എ​​ന്നി​​വ​​യോ ന​​ൽ​​കാം. സം​​ഭാ​​വ​​ന തു​​ക​​യാ​​യും​ ഏ​​ൽ​​പി​​ക്കാം. പ​​ണം നേ​​രി​​ട്ടു ന​​ൽ​​കു​​ന്ന​​വ​​ർ കൗ​​ണ്ട​​റി​​ൽ സൂ​​ക്ഷി​​ച്ചി​​ട്ടു​​ള്ള ബു​​ക്കി​​ൽ പേ​​രും തു​​ക​​യും ഒ​​പ്പും രേ​​ഖ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ടെ​ന്ന് സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എം.​​ജി.​​രാ​​ഹു​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.