ജ​ന​ങ്ങ​ളുടെ അം​ഗീ​കാ​രമാണ് ഏറ്റവും വലുത്: കു​മ്മ​നം
ജ​ന​ങ്ങ​ളുടെ അം​ഗീ​കാ​രമാണ് ഏറ്റവും വലുത്: കു​മ്മ​നം
Monday, July 23, 2018 1:09 AM IST
തൃ​​​ശൂ​​​ർ: അ​​​ധി​​​കാ​​​ര​​​മ​​​ല്ല ജ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന അം​​​ഗീ​​​കാ​​​ര​​​മാ​​​ണ് എ​​ല്ലാ​​റ്റി​​ലും വ​​​ലു​​​തെ​​​ന്നു മി​​​സോ​​​റം ഗ​​​വ​​​ർ​​​ണ​​​ർ കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ. തൃ​​​ശൂ​​​രി​​​ൽ പൗ​​​രാ​​​വ​​​ലി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ൽ​​​കി​​​യ സ്വീ​​​ക​​​ര​​​ണ​​​യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ബ​​​ഹു​​​സ്വ​​​ര​​​ത​​​യി​​​ലൂ​​​ന്നി​​​യ സാം​​​സ്കാ​​​രി​​​ക ഐ​​​ക്യ​​​മാ​​​ണ് ഭാ​​​ര​​​ത​​​ത്തി​​​നു​​​ള്ള​​​ത്. അ​​​ത് കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കാ​​​ൻ നാ​​​മോ​​​രോ​​​രു​​​ത്ത​​​രും ബാ​​​ധ്യ​​​സ്ഥ​​​രാ​​​ണ്. ജാ​​​തി-​​​മ​​​ത ചി​​​ന്ത​​​ക​​​ൾ​​​ക്ക​​​തീ​​​ത​​​മാ​​​യി ഭാ​​​ര​​​തീ​​​യ​​​രാ​​​ണെ​​​ന്ന​​​തി​​​ൽ അ​​​ഭി​​​മാ​​​ന​​​വും, ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യോ​​​ട് ബ​​​ഹു​​​മാ​​​ന​​​വും ഉ​​​ള്ള സ​​​മൂ​​​ഹ​​​മാ​​​ണ് ന​​​മു​​​ക്കു വേ​​​ണ്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

രാ​​​വി​​​ലെ 11.15ന് തൃശൂർ ടൗ​​​ണ്‍​ഹാ​​​ളി​​​ലെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹ​​​ത്തെ പ​​​ഞ്ച​​​വാ​​​ദ്യ​​​ത്തി​​​ന്‍റെ അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ​​​ സ്വീ​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്നു ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം പു​​​റ​​​നാ​​​ട്ടു​​​ക​​​ര ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണാ​​​ശ്ര​​​മം മ​​​ഠാ​​​ധി​​​പ​​​തി സ്വാ​​​മി സ​​​ദ്ഭ​​​വാ​​​ന​​​ന്ദ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മാ​​​ർ അ​​​പ്രേം മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത അ​​​ധ്യ​​​ക്ഷ​​​നാ​​​യി. നൂ​​​റു വ​​​യ​​​സ് തി​​​ക​​​ഞ്ഞ വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ച​​​ക്ഷ​​​ണ​​​നും മു​​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ പി. ​​​ചി​​​ത്ര​​​ൻ ന​​​ന്പൂ​​​തി​​​രി​​​പ്പാ​​​ടി​​​നെ കു​​​മ്മ​​​നം ആ​​​ദ​​​രി​​​ച്ചു. മാ​​​ർ അ​​​പ്രേം മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത കു​​​മ്മ​​​ന​​​ത്തി​​​ന് തൃ​​​ശൂ​​​രി​​​ന്‍റെ സ്നേ​​​ഹോ​​​പ​​​ഹാ​​​രം ന​​​ൽ​​​കി.


പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ഡോ. ​​​വി.​​​എ​​​സ്. വി​​​ജ​​​യ​​​ൻ, പാ​​​റ​​​മേ​​​ക്കാ​​​വ് ദേ​​​വ​​​സ്വം പ്ര​​​സി​​​ഡ​​​ന്‍റ് സ​​​തീ​​​ഷ് മേ​​​നോ​​​ൻ, തി​​​രു​​​വ​​​ന്പാ​​​ടി ദേ​​​വ​​​സ്വം പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ. ടി. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​എ. സ​​​ലീം, ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ടി.​​​എ​​​സ്. പ​​​ട്ടാ​​​ഭി​​​രാ​​​മ​​​ൻ, ക​​​ലാ​​​മ​​​ണ്ഡ​​​ലം ഗോ​​​പി, കെ​​​പി​​​എം​​​എ​​​സ് ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി അം​​​ഗം ടി.​​​വി. ബാ​​​ബു, കെ.​​​എ. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, വി​​​പി​​​ൻ കൂ​​​ടി​​​യേ​​​ട​​​ത്ത് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.