നെ​ടു​ന്പാ​ശേ​രി​യി​ൽ നാലു കിലോ സ്വ​ർ​ണം പി​ടി​കൂ​ടി
Saturday, July 21, 2018 2:08 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച നാ​​​ല് കി​​​ലോ​​​ഗ്രാം സ്വ​​​ർ​​​ണം ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് (ഡി​​​ആ​​​ർ​​​ഐ) വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി. മാ​​​ള സ്വ​​​ദേ​​​ശി സു​​​രേ​​​ഷ് ബാ​​​ബു (58) വാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം മ​​​സ്കറ്റി​​​ൽ​​നി​​​ന്ന് ഒ​​​മാ​​​ൻ എ​​​യ​​​ർ വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​യാ​​​ൾ നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി​​​യ​​​ത്. പി​​​ടി​​​ച്ചെ​​​ടു​​​ത്ത സ്വ​​​ർ​​​ണ​​​ത്തി​​​ന് 1.23 കോ​​​ടി രൂ​​​പ വി​​​ല വ​​​രും.

ഒ​​​രു കി​​​ലോ​​​ഗ്രാം തൂ​​​ക്കം വ​​​രു​​​ന്ന നാ​​​ല് സ്വ​​​ർ​​​ണ​​​ക്ക​​​ട്ടി​​​ക​​​ൾ യു​​​പി​​​എ​​​സി​​​ന​​​ക​​​ത്ത് ഒ​​​ളി​​​പ്പി​​​ച്ചാ​​​ണ് ഇ​​​യാ​​​ൾ ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. ബാ​​​ഗേ​​​ജി​​​ന​​​ക​​​ത്താ​​​യി​​​രു​​​ന്ന യു​​​പി​​​എ​​​സ് പു​​​റ​​​ത്തെ​​​ടു​​​ത്ത ശേ​​​ഷം മു​​​ഴു​​​വ​​​ൻ ഭാ​​​ഗ​​​ങ്ങ​​​ളും അ​​​ഴി​​​ച്ചു​​​മാ​​​റ്റി​​​യ ശേ​​​ഷ​​​മാ​​​ണ് ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​റി​​​ന​​​ക​​​ത്ത് ഒ​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്ന സ്വ​​​ർ​​​ണ​​​ക്ക​​​ട്ടി​​​ക​​​ൾ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി സ്വ​​​ർ​​​ണം ക​​​ട​​​ത്തു​​​ന്ന​​​താ​​​യി ര​​​ഹ​​​സ്യ​​വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഡി​​​ആ​​​ർ​​​ഐ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കെ​​​ത്തി​​​യ​​​ത്.

പി​​​ടി​​​യി​​​ലാ​​​യ സു​​​രേ​​​ഷ് കു​​​മാ​​​ർ സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് സം​​​ഘ​​​ത്തി​​​ന്‍റെ കാ​​രി​​​യ​​​റാ​​​ണെ​​​ന്ന് ഡി​​​ആ​​​ർ​​​ഐ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​യാ​​​ളെ ഇ​​​ന്ന് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.