കാ​രി​ക്കോ​ട് അ​പ​ക​ടം: പ​രി​ക്കേ​റ്റ​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു
കാ​രി​ക്കോ​ട് അ​പ​ക​ടം: പ​രി​ക്കേ​റ്റ​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു
Saturday, July 21, 2018 1:40 AM IST
പെ​​രു​​ന്പാ​​വൂ​​ർ: എം​​​സി റോ​​​ഡി​​​ൽ കാ​​​രി​​​ക്കോ​​​ട് വ​​​ള​​​വി​​​ൽ അ​​ഞ്ചു ​പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്തു. പെ​​​രു​​​ന്പാ​​​വൂ​​​രി​​​ലെ​​​യും ആ​​​ലു​​​വ​​​യി​​​ലെ​​​യും സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലാ​​​യി ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന ര​​​ണ്ടു​​​പേ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​നി​​​ല​​​യി​​​ൽ ആ​​​ശ​​​ങ്ക​ വേ​​​ണ്ടെ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.

ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി 11.55നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ​ടൂ​​​റി​​​സ്റ്റ് ബ​​​സും കാ​​​റും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ കാ​​​ർ യാ​​​ത്ര​​​ക്കാ​​​രും ഇ​​​ടു​​​ക്കി ഏ​​​ല​​​പ്പാ​​​റ സ്വ​​​ദേ​​​ശി​​​ക​​​ളു​​​മാ​​​യ ജി​​​നേ​​​ഷ് (22), കി​​​ര​​​ണ്‍ (22), ഉ​​​ണ്ണി (22), ജെ​​​റി​​​ൻ (20), വി​​​ജ​​​യ​​​ൻ (25) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ജെ​​​റി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ ജി​​​ബി​​​ൻ (24), അ​​​പ്പു (സു​​​ജി​​​ത്-22) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.