പ്ല​സ് വ​ണ്‍: ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം 13,308 ഒ​ഴി​വു​ക​ൾ
Saturday, July 21, 2018 1:40 AM IST
പ​​ത്ത​​നം​​തി​​ട്ട: പ്ല​​സ് വ​​ണ്‍ പ്ര​​വേ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​നു​ ശേ​​ഷ​​വും 13,308 ഒ​​ഴി​​വു​​ക​​ൾ. 25,316 അ​​പേ​​ക്ഷ​​ക​​ളാ​​ണ് സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​നാ​​യി ല​​ഭി​​ച്ചി​​രു​​ന്ന​​ത്. 24,273 സീ​​റ്റു​​ക​ളു​ണ്ടാ​​യി​​രു​​ന്ന​​തി​​ൽ 10,965 ലേ​​ക്കാ​​ണ് അ​​ലോ​​ട്ട്മെ​​ന്‍റ് ന​​ട​​ന്നി​​രി​​ക്കു​​ന്ന​​ത്.

സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​നാ​​യി അ​​പേ​​ക്ഷി​​ച്ച​​തി​​നു ​ശേ​​ഷം മ​​റ്റു ക്വോ​ട്ട​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ടി​​യ 399 അ​​പേ​​ക്ഷ​​ക​​ളും സ്കൂ​​ളു​​ക​​ളി​​ൽ​നി​​ന്നു വെ​​രി​​ഫി​​ക്കേ​​ഷ​​ൻ ന​​ട​​ത്താ​​ത്ത 161 അ​​പേ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ച​ ശേ​​ഷ​​മാ​​യി​​രു​​ന്നു അ​​ലോ​​ട്ട​​മെ​​ന്‍റ്. ഒ​​ഴി​​വു​​ക​ളി​ൽ 13,304 സീ​​റ്റു​​ക​​ളും ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ന്‍റേ​​താ​​ണ്. എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലും ഒ​​ഴി​​വു​​ക​​ളു​​ണ്ട്. പി​​ന്നീ​​ടു​​ള്ള നാ​​ല് ഒ​​ഴി​​വു​​ക​​ൾ സം​​വ​​ര​​ണ​ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ലാ​​യാ​​ണ്.


ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സീ​​റ്റു​​ക​​ൾ ഒ​​ഴി​​ഞ്ഞു​​കി​​ട​​ക്കു​​ന്ന​​ത് പ​​ത്ത​​നം​​തി​​ട്ട​​യി​​ലാ​​ണ് 2,727 സീ​​റ്റു​​ക​​ളാ​​ണ് ബാ​​ക്കി​​യു​​ള്ള​​ത്. 40 അ​​പേ​​ക്ഷ​​ക​​ൾ മാ​​ത്ര​​മേ പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​നു​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. 40 പേ​​ർ​​ക്കും അ​​ലോ​​ട്ട്മെ​​ന്‍റാ​​യി. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് അ​​ഞ്ച് സീ​​റ്റു​​ക​​ളാ​​ണ് ഒ​​ഴി​​വു​​ള്ള​​ത്.
മ​​റ്റു ജി​​ല്ല​​ക​​ളി​​ലെ ഒ​​ഴി​​വു​​ക​​ൾ: കൊ​​ല്ലം - 432, ആ​​ല​​പ്പു​​ഴ - 1544, കോ​​ട്ട​​യം - 1893, ഇ​​ടു​​ക്കി - 1341, എ​​റ​​ണാ​​കു​​ളം - 1352, തൃ​​ശൂ​​ർ - 748, പാ​​ല​​ക്കാ​​ട് - 188, കോ​​ഴി​​ക്കോ​​ട് - 123, മ​​ല​​പ്പു​​റം - 28, വ​​യ​​നാ​​ട് - 324, ക​​ണ്ണൂ​​ർ - 1712, കാ​​സ​​ർ​​ഗോ​​ഡ് - 1391.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.