പിഞ്ചുകുഞ്ഞ് വെള്ളക്കെട്ടിൽ വീണു മരിച്ചു
പിഞ്ചുകുഞ്ഞ് വെള്ളക്കെട്ടിൽ വീണു മരിച്ചു
Friday, July 20, 2018 1:52 AM IST
എ​ട​ത്വ: വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി​യി​ൽ പി​ഞ്ചു​കു​ഞ്ഞ് മു​റ്റ​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി മ​രി​ച്ചു. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ൽ പ​ച്ച പ​ന്ത്ര​ണ്ടി​ൽ ജെ​യ്മോ​ൻ ജോ​സ​ഫി​ന്‍റെ ര​ണ്ട​ര വ​യ​സു​ള്ള മ​ക​ൾ എ​യ്ഞ്ച​ൽ ആ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മ​ക​ൾ​ക്ക് മി​ഠാ​യി ന​ൽ​കി​യ ശേ​ഷം അ​മ്മ അ​ടു​ക്ക​ള​യി​ലേ​ക്കു പോ​യ​പ്പോ​ഴാ​ണ് വീ​ട്ടു​മു​റ്റ​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ കു​ട്ടി വീ​ണ​ത്. കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വീ​ട്ടി​ൽ​നി​ന്ന് 15 മീ​റ്റ​ർ മാ​റി തോ​ട് ക​വി​ഞ്ഞ് പാ​ട​ത്തേ​ക്കു​ള്ള ഒ​ഴു​ക്കു ചാ​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​നു പ​ച്ച ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. മാ​താ​വ്: ബീ​ന. സ​ഹോ​ദ​രി: ആ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.