മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ വ്യാ​ജ ട്വി​റ്റ​ർ അ​ക്കൗ​ണ്ട്: ഐ​ജി​ അ​ന്വേ​ഷിക്കുന്നു
Friday, July 20, 2018 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ പേ​​​രി​​​ൽ വ്യാ​​​ജ ട്വി​​​റ്റ​​​ർ അ​​​ക്കൗ​​​ണ്ട് ആ​​​രം​​​ഭി​​​ച്ച് ട്വീ​​​റ്റ് ചെ​​​യ്യു​​​ന്ന വ്യ​​​ക്തി​​​ക്കെ​​​തി​​​രേ തി​​​രു​​​വ​​​ന​​ന്ത​​​പു​​​രം റേ​​​ഞ്ച് ഐ​​​ജി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ട്വി​​​റ്റ​​​ർ അ​​​ക്കൗ​​​ണ്ട് എ​​​ന്നു തോ​​​ന്നി​​​പ്പി​​​ക്കും വി​​​ധ​​​ത്തി​​​ൽ pinarayi vijayan@ vijayan pinaroy എ​​​ന്ന ട്വി​​​റ്റ​​​ർ അ​​​ക്കൗ​​​ണ്ടി​​​ൽനി​​​ന്നു വ്യാ​​​ജ ട്വീ​​​റ്റു​​​ക​​​ൾ ചെ​​​യ്യു​​​ന്ന​​​തി​​​നെ​​​തി​​​രേ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.