കത്തോലിക്കാ കോൺഗ്രസ് അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
Thursday, July 19, 2018 1:14 AM IST
കോ​ട്ട​യം: മി​ക​ച്ച സാ​മൂ​ഹി​ക സേ​വ​ന​ത്തി​നും മി​ക​ച്ച സാ​ഹി​ത്യ​കൃ​തി​ക്കും ക​ലാ-​കാ​യി​ക വേ​ദി​ക​ളി​ലെ മി​ക​ച്ച സേ​വ​ന​ത്തി​നും ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കും. മേ​ൽപ്പ​റ​യ​പ്പെ​ട്ട രം​ഗ​ങ്ങ​ളി​ൽ പ്ര​ശ​സ്ത സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള​വ​രു​ടെ പേ​രു​ക​ൾ വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ഹി​തം ശി​പാ​ർ​ശ ചെ​യ്യാ​വു​ന്ന​താ​ണ്. സാ​ഹി​ത്യ അ​വാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം കൃ​തി​ക​ളു​ടെ മൂ​ന്നു കോ​പ്പി​ക​ൾ​കൂ​ടി സ​മ​ർ​പ്പി​ക്ക​ണം. 2015 ജ​നു​വ​രി ഒ​ന്നി​നു ശേ​ഷ​വും 2018 ജ​നു​വ​രി 31-നു ​മു​ൻ​പും സീ​റോ​മ​ല​ബാ​ർ സ​ഭാ ക​ത്തോ​ലി​ക്ക​ർ ര​ചി​ച്ച ഒ​ന്നാം പ​തി​പ്പാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള ഒ​റി​ജി​ന​ൽ പു​സ്ത​ക​ങ്ങ​ൾ മാ​ത്ര​മേ അ​വാ​ർ​ഡി​നു പ​രി​ഗ​ണി​ക്കൂ.

മതാ​ധ്യാ​പ​ക​രം​ഗ​ത്ത് 20 വ​ർ​ഷ​ത്തി​നു​മേ​ൽ സേ​വ​ന​പാ​ര​ന്പ​ര്യ​മു​ള്ളവരെ ശിപാർശ ചെയ്യാം.
മി​ഷ​ൻ​ലീ​ഗ് സ്ഥാ​പ​ക നേ​താ​വ് പി.​സി.​അ​ബ്ര​ഹാം പു​ല്ലാ​ട്ടു​കു​ന്നേ​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥം ന​ൽ​കി​വ​രു​ന്ന നൂ​റ്റാ​ണ്ടി​ന്‍റെ അ​ല്മാ​യ പ്രേ​ഷി​ത​ൻ അ​വാ​ർ​ഡി​ന് അ​ല്മാ​യ​രു​ടെ പേ​രു​ക​ൾ നി​ർ​ദേ​ശി​ക്കാം.
ക​ണ്ട​ത്തി​ൽ അ​വാ​ർ​ഡി​ന് സാ​മൂ​ഹി​കം, സാം​സ്കാ​രി​കം, വി​ദ്യാ​ഭ്യാ​സം, ക​ല, സാ​ഹി​ത്യ​രം​ഗ​ങ്ങ​ളി​ൽ വി​ല​പ്പെ​ട്ട സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​വ​രു​ടെ പേ​ര് വ്യ​ക്തി​ക​ൾ​ക്കും പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും ശു​പാ​ർ​ശ ചെ​യ്യാം.


ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സ്മാ​ര​ക​മാ​യും മോ​ൺ. ജോ​ൺ ക​ച്ചി​റ​മ​റ്റം, സി​റി​യ​ക് ക​ണ്ട​ത്തി​ൽ, എം.​ഡി.​ഡൊ​മി​നി​ക് മ​ണ്ണി​പ്പ​റ​ന്പി​ൽ, സി.​വി.​വ​ർ​ക്കി ചാ​ത്തം​ക​ണ്ടം എ​ന്നി​വ​രു​ടെ സ്മ​ര​ണ​യ്ക്കാ​യും ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പി​നു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​കളി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ ത​ങ്ങ​ളു​ടെ ഇ​ട​വ​ക​യി​ലെ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റി​ന്‍റെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. 2015 ജ​നു​വ​രി ഒ​ന്നു മു​ത​ൽ 2018 മേ​യ് 30 വ​രെ മി​ക​ച്ച സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് രൂ​പ​ത, ഫൊ​റോ​ന യൂ​ണി​റ്റ് സ​മി​തി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ മേ​ഖ​ല​യി​ലെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ൾ സ​ഹി​തം അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

ടോ​ണി പു​ഞ്ച​ക്കു​ന്നേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്, ര​ജി​സ്റ്റേ​ർ​ഡ് ഓ​ഫീ​സ്, ക​ഞ്ഞി​ക്കു​ഴി, മു​ട്ട​ന്പ​ലം പി​ഒ, കോ​ട്ട​യം-686 004 എ​ന്ന വി​ലാ​സ​ത്തി​ൽ 20-നു ​മു​ൻ​പാ​യി അപേക്ഷ ല​ഭി​ച്ചി​രി​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.