പാലങ്ങൾക്കു മീതെ വെള്ളം; ട്രെയിൻ ഗതാഗതം തടസപ്പെട്ടു
പാലങ്ങൾക്കു മീതെ വെള്ളം; ട്രെയിൻ ഗതാഗതം തടസപ്പെട്ടു
Wednesday, July 18, 2018 1:55 AM IST
കൊ​​​ച്ചി: ക​​​ന​​​ത്ത മ​​​ഴ​​​യെ തു​​​ട​​​ർ​​​ന്ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​നും കാ​​​യം​​​കു​​​ള​​​ത്തി​​​നു​​​മി​​​ട​​​യി​​​ൽ ഇ​​​ന്ന​​​ലെ ട്രെ​​​യി​​​ൻ ഗ​​താ​​ഗ​​തം ത​​​ട​​​സ​​​പ്പെ​​​ട്ടു. ട്രെ​​​യി​​​ൻ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പു​​​ഴ​​​ക​​​ളും തോ​​​ടു​​​ക​​​ളും ക​​​വി​​​ഞ്ഞൊ​​​ഴു​​​കി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ട​​​ത്. പാ​​​ല​​​ങ്ങ​​​ളും ട്രാ​​​ക്കു​​​ക​​​ളും ഉ​​​ദ്യോ​​​ഗ​​​സ്ഥ സം​​​ഘ​​​മെ​​​ത്തി പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മാ​​​ണു സ​​​ർ​​​വീ​​​സു​​​ക​​​ൾ പു​​​നഃ​​സ്ഥാ​​​പി​​​ച്ച​​​ത്. ഇ​​​തു​​മൂ​​​ലം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഹ​​​സ്റ​​​ത്ത് നി​​​സാ​​​മു​​​ദീ​​​ൻ സു​​​വ​​​ർ​​​ണ ജ​​​യ​​​ന്തി 50 മി​​​നി​​റ്റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ന്യൂ​​​ഡ​​​ൽ​​​ഹി കേ​​​ര​​​ള എ​​​ക്സ്പ്ര​​​സ് മൂ​​​ന്ന് മ​​​ണി​​​ക്കൂ​​​റും വൈ​​​കി​​​യാ​​​ണ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ​​​ത്.


കൂ​​​ടാ​​​തെ, ക​​​ന്യാ​​​കു​​​മാ​​​രി-​​​ബം​​​ഗ​​​ളൂ​​രു ഐ​​​ല​​​ൻ​​ഡ് എ​​​ക്സ്പ്ര​​​സ് ര​​​ണ്ട് മ​​​ണി​​​ക്കൂ​​​റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ചെ​​​ന്നൈ മെ​​​യി​​​ൽ 45 മി​​​നി​​റ്റും കോ​​​ഴി​​​ക്കോ​​​ട്-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജ​​​ന​​​ശ​​​താ​​​ബ്ദി ര​​​ണ്ട് മ​​​ണി​​​ക്കൂ​​​ർ 20 മി​​​നി​​​റ്റും വൈ​​​കി​​​യാ​​​ണ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ​​​ത്. ക​​​ന​​​ത്ത മ​​​ഴ​​​യെത്തുട​​​ർ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ ട്രാ​​​ക്കി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട വെ​​​ള്ള​​​ക്കെ​​​ട്ട് താ​​​ഴ്ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.