ഷോ​ക്കേ​റ്റ് പി​ട​ഞ്ഞ വി​ദ്യാ​ർ​ഥി​നി​യെ അ​ധ്യാ​പി​ക ര​ക്ഷ​പ്പെ​ടു​ത്തി
ഷോ​ക്കേ​റ്റ് പി​ട​ഞ്ഞ വി​ദ്യാ​ർ​ഥി​നി​യെ അ​ധ്യാ​പി​ക ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, July 18, 2018 1:55 AM IST
മ​​റ​​യൂ​​ർ: സ്കൂ​​ൾ വ​​ള​​പ്പി​​ൽ പൊ​​ട്ടി​​വീ​​ണ ലൈ​​നി​​ൽ​നി​​ന്നും വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റ് പി​​ട​​ഞ്ഞു നി​​ല​​വി​​ളി​​ച്ച വി​​ദ്യാ​​ർ​​ഥി​​നി​​യെ സ്കൂ​​ൾ അ​​ധ്യാ​​പി​​ക സാ​​ഹ​​സി​​ക​​മാ​​യി ര​​ക്ഷ​​പെ​​ടു​​ത്തി. അ​​തി​​ർ​​ത്തി ഗ്രാ​​മ​​മാ​​യ പ​​ള്ള​​പാ​​ള​​യം സ​​ർ​​ക്കാ​​ർ സ്കൂ​​ളി​​ലാ​​ണ് സം​​ഭ​​വം. സ്കൂ​​ളി​​ലെ അ​​ഞ്ചാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യ സം​​ഗീ​​ത​​യാ​​ണ് രാ​​വി​​ലെ 11.45ന് ​​സ്കൂ​​ൾ വ​​ള​​പ്പി​​ൽ പൊ​​ട്ടി​​ക്കി​​ട​​ന്ന വൈ​​ദ്യു​​തി ലൈ​​നി​​ൽ ച​​വി​​ട്ടി​യ​ത്.

കു​​ട്ടി​​യു​​ടെ നി​​ല​​വി​​ളി കേ​​ട്ടെ​​ത്തി​​യ ജീ​​വ​​ന​​ക്കാ​​ർ കു​​ട്ടി​​യെ പി​​ടി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും അ​​ധ്യാ​​പി​​ക​​യാ​​യ വ​​സ​​ന്ത ഇ​​വ​​രെ ത​​ട​​യു​​ക​​യും സ്കൂ​​ളി​​ലു​​ണ്ടാ​​യി​​രു​​ന്ന ഉ​​ണ​​ക്ക ക​​ന്പും ചു​​രി​​ദാ​​റി​​ന്‍റെ ഷാ​​ളും ഉ​​പ​​യോ​​ഗി​​ച്ച് വൈ​​ദ്യു​​തി ക​​ന്പി നീ​​ക്കി​​യ ശേ​​ഷം കു​​ട്ടി​​യെ ര​​ക്ഷി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട് സ​​മീ​​പ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.


ക​​ള്ളി​​പാ​​ള​​യം മ​​ണി​​കു​​മാ​​റി​​ന്‍റെ മ​​ക​​ളാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പെ​​ട്ട സം​​ഗീ​​ത (10). അ​​ധ്യാ​​പി​​ക​​യാ​​യ വ​​സ​​ന്ത​​യെ നി​​ര​​വ​​ധി​​പേ​​ർ അ​​ഭി​​ന​​ന്ദി​​ച്ചു. സ്കൂ​​ൾ വ​​ള​​പ്പി​​ലൂ​​ടെ ക​​ട​​ന്നു പോ​​കു​​ന്ന വൈ​​ദ്യു​​തി ലൈ​​ൻ മാ​​റ്റി സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്ന് ര​​ക്ഷി​​താ​​ക്ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.