വീ​ട്ട​മ്മ​യു​ടെ ചിത്രം മോ​ർ​ഫ് ചെ​യ്തു പ്ര​ച​രി​പ്പി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
വീ​ട്ട​മ്മ​യു​ടെ ചിത്രം മോ​ർ​ഫ് ചെ​യ്തു പ്ര​ച​രി​പ്പി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Monday, July 16, 2018 2:42 AM IST
പ​​രി​​യാ​​രം(​​ക​​ണ്ണൂ​​ർ): വീ​​ട്ട​​മ്മ​​യു​​ടെ ചിത്രം ഫേ​​സ്ബു​​ക്കി​​ല്‍​നി​​ന്ന് കോ​​പ്പി​​ചെ​​യ്തെ​​ടു​​ത്ത് മോ​​ര്‍​ഫ് ചെ​​യ്ത് അ​​ശ്ലീ​​ല​മാ​​ക്കി പ്ര​​ച​​രി​​പ്പി​​ച്ച കേ​​സി​​ല്‍ ര​​ണ്ടു യു​​വാ​​ക്ക​​ള്‍ അ​​റ​​സ്റ്റി​​ല്‍. വി​​ള​​യാ​​ങ്കോ​​ട് കു​​ള​​പ്പു​​റം സ്വ​​ദേ​​ശി​​ക​​ളാ​​യ മ​​ന​​യി​​ല്‍ വീ​​ട്ടി​​ല്‍ വി​​പി​​ന്‍ രാ​​ജ് (22), പു​​തി​​യ​​വീ​​ട്ടി​​ല്‍ കൃ​​ഷ്ണ കി​​ര​​ണ്‍ (23) എ​​ന്നി​​വ​​രെ​​യാ​​ണ് പ​​രി​​യാ​​രം പ്രി​​ന്‍​സി​​പ്പ​​ൽ എ​​സ്​​ഐ വി.​​ആ​​ര്‍.​ വി​​നീ​​ഷ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. കു​​ള​​പ്പു​​റ​​ത്തെ മു​പ്പ​ത്തി​ര​ണ്ടു​കാ​​രി​​യു​​ടെ പ​​രാ​​തി​​യി​​ലാ​​ണ് ന​​ട​​പ​​ടി. വ്യ​​ക്തി​​വി​​രോ​​ധ​​മാ​​ണ് ചി​​ത്രം മോ​​ര്‍​ഫ് ചെ​​യ്ത​​തി​​നു പി​​ന്നി​​ലെ​​ന്നാ​​ണ് സൂ​​ച​​ന.

യു​​വാ​​ക്ക​​ളു​​ടെ മൊ​​ബൈ​​ല്‍ ഫോ​​ണി​​ല്‍ ത​​ന്‍റെ ഫോ​​ട്ടോ​​യു​​ണ്ടെ​​ന്ന് മ​​ന​​സി​​ലാ​​ക്കി​​യ യു​​വ​​തി ബ​​ന്ധു​​ക്ക​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം വീ​​ട്ട​​മ്മ​​മാ​​രു​​ടെ​​യും വി​​ദ്യാ​​ര്‍​ഥി​​നി​​ക​​ളു​​ടെ​​യും പ്രൊ​​ഫൈ​​ല്‍ ചി​​ത്ര​​ങ്ങ​​ള്‍ ഇ​​ത്ത​​ര​​ത്തി​​ല്‍ കൃ​​ത്രി​​മ​​മാ​​യി ഉ​​ണ്ടാ​​ക്കി പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​ത് ശ്ര​​ദ്ധ​​യി​​ല്‍​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്നും അ​​ത്ത​​ര​​ക്കാ​​ര്‍​ക്കെ​​തി​​രേ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി​​ക​​ള്‍ ഉ​​ണ്ടാ​​കു​​മെ​​ന്നും എ​​സ്​​ഐ അ​​റി​​യി​​ച്ചു.


എ​​ന്നാ​​ല്‍, ഗു​​രു​​ത​​ര​​മാ​​യ ഈ ​​സം​​ഭ​​വ​​ത്തി​​ലെ പ്ര​​തി​​ക​​ള്‍​ക്കെ​​തി​​രേ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍​നി​​ന്നു​​ത​​ന്നെ ജാ​​മ്യം ല​​ഭി​​ക്കു​​ന്ന വ​​കു​​പ്പു​​ക​​ള്‍ മാ​​ത്രം ചേ​​ർ​​ത്താ​​ണ് കേ​​സെ​​ടു​​ത്ത​​തെ​​ന്നും ഇ​​തി​​നു​​പി​​ന്നി​​ല്‍ ഉ​​ന്ന​​ത​​ത​​ല ഇ​​ട​​പെ​​ട​​ല്‍ ന​​ട​​ന്ന​​താ​​യും ആ​​ക്ഷേ​​പ​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.