കാ​ർ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
കാ​ർ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Monday, July 16, 2018 2:05 AM IST
എ​​രു​​മേ​​ലി : കാ​​ർ ഇ​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്രി​​ക​​ൻ മ​​രി​​ച്ചു. കൂ​​വ​​പ്പ​​ള്ളി പാ​​റ​​യി​​ൽ ബെ​​ന്നി ജോ​​സ​​ഫി​​ന്‍റെ​ മ​​ക​​ൻ വി​​ശാ​​ഖ് ജോ​​സ​​ഫ് (22) ആ​​ണ് മ​​രി​​ച്ച​​ത്. ശ​​നി​​യാ​​ഴ്ച രാ​​ത്രി പ​​ത്തോ​​ടെ എ​​രു​​മേ​​ലി- കാ​​ഞ്ഞി​​ര​​പ്പ​​ള്ളി റോ​​ഡി​​ൽ കൊ​​ര​​ട്ടി കെ​​ടി​​ഡി​​സി പി​​ൽ​​ഗ്രിം സെ​​ന്‍റ​​റി​​ന് സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം.

ചോ​​ര വാ​​ർ​​ന്ന് റോ​​ഡി​​ൽ കി​​ട​​ന്ന യു​​വാ​​വി​​നെ നാ​​ട്ടു​​കാ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. റോ​​ഡ​​രി​​കി​​ൽ ബൈ​​ക്ക് മ​​റി​​ഞ്ഞു അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട നി​​ല​​യി​​ൽ വി​​ശാ​​ഖി​​നെ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ബൈ​​ക്ക് മ​​റി​​ഞ്ഞു അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​താ​​ണോ, വേ​​റെ വാ​​ഹ​​ന​​ങ്ങ​​ൾ ഇ​​ടി​​ച്ച് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​താ​​ണോ എ​​ന്ന് വ്യ​​ക്ത​​മാ​​യി​​രു​​ന്നി​​ല്ല. സ​​മീ​​പ​​ത്തെ ബി​​വ​​റേ​​ജ് ഷോ​​പ്പി​​ലെ സി​​സി കാ​​മ​​റ ദൃ​​ശ്യ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​തോ​​ടെ ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ കാ​​ർ ഡ്രൈ​​വ​​ർ എ​​രു​​മേ​​ലി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ഹാ​​ജ​​രാ​​യി കീ​​ഴ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ഡ്രൈ​​വ​​ർ പാ​​റ​​ത്തോ​​ട് സ്വ​​ദേ​​ശി സ​​ക്കീ​​റി​​നെ​​തി​​രെ കേ​​സ് എ​​ടു​​ത്തു.


സ​​ക്കീ​​ർ സ​​ഞ്ച​​രി​​ച്ച മാ​​രു​​തി കാ​​ർ ഇ​​ടി​​ച്ചാ​​ണ് ബൈ​​ക്ക് യാ​​ത്രി​​ക​​ൻ മ​​രി​​ച്ച​​തെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു. മ​​രി​​ച്ച വി​​ശാ​​ഖ് ടൈ​​ൽ ജോ​​ലി​​ക്കാ​​ര​​നാ​​യി​​രു​​ന്നു.​ അ​മ്മ ഷൈ​​നി മു​​ണ്ട​​ക്ക​​യം ത​​റ​​യ​​ശേ​​രി​​യി​​ൽ കു​​ടും​​ബാം​​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: വി​​വേ​​ക്, വി​​മ​​ൽ. സം​​സ്കാ​​രം ഇ​​ന്ന് രാ​​വി​​ലെ പ​​ത്തി​​ന് കൂ​​വ​​പ്പ​​ള്ളി സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി​​യി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.