യൂ​ത്ത്ഫ്ര​ണ്ട്-​എം പാ​ർ​ല​മെ​ന്‍റ് ധ​ർ​ണ 19ന്
Monday, July 16, 2018 1:51 AM IST
തൊ​​ടു​​പു​​ഴ: കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യ ക​​ർ​​ഷ​​ക​​ദ്രോ​​ഹ നി​​ല​​പാ​​ടി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു യൂ​​ത്ത്ഫ്ര​​ണ്ട് -എം ​​സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പാ​​ർ​​ല​​മെ​​ന്‍റി​​നു മു​​ന്നി​​ൽ 19നു ​​രാ​​വി​​ലെ 10നു ​​കൂ​​ട്ട ധ​​ർ​​ണ ന​​ട​​ത്തും.

ഒ​​ട്ടു​​പാ​​ൽ, റ​​ബ​​ർ ഇ​​റ​​ക്കു​​മ​​തി​​ക്കു​​ള്ള നീ​​ക്കം ത​​ട​​യു​​ക, കാ​​ർ​​ഷി​​ക വാ​​യ്പ​​ക​​ൾ എ​​ഴു​​തി​​ത്ത​​ള്ളു​​ക, നാ​​ണ്യ​​വി​​ള വി​​ല​​ത്ത​​ക​​ർ​​ച്ച ത​​ട​​യു​​ക, ക​​സ്തൂ​​രി രം​​ഗ​​ൻ വി​​ഷ​​യ​​ത്തി​​ലെ ക​​ർ​​ഷ​​ക ദ്രോ​​ഹ​​ന​​ട​​പ​​ടി​ അ​​വ​​സാ​​നി​​പ്പി​​ക്കു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തി​​യാ​​ണ് പാ​​ർ​​ല​​മെ​​ന്‍റ് ധ​​ർ​​ണ​​യെ​ന്നു യൂ​​ത്ത്ഫ്ര​​ണ്ട്-​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​മോ​​നി​​ച്ച​​ൻ പ​​റ​​ഞ്ഞു. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പ​​ൻ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. മാ​​ണി എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മു​​ൻ എം​​പി ജോ​​യി ഏ​​ബ്ര​​ഹാം മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.