80 കടന്ന് പെട്രോൾ
80  കടന്ന് പെട്രോൾ
Sunday, July 15, 2018 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പെ​​​ട്രോ​​​ളി​​നു റി​​​ക്കാ​​​ർ​​​ഡ് വി​​​ല. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ൾ ലി​​​റ്റ​​​റി​​​ന് 19 പൈ​​​സ വ​​​ർ​​​ധി​​​ച്ച് 80.08 രൂ​​​പ​​​യി​​​ലെ​​​ത്തി. ഡീ​​​സ​​​ൽ ലി​​​റ്റ​​​റി​​​ന് 18 പൈ​​​സ വ​​​ർ​​​ധി​​​ച്ച് 73.43 രൂ​​​പ​​​യി​​​ലു​​​മാ​​ണു വ്യാ​​​പാ​​​രം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ഒ​​​ൻ​​​പ​​​തു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ പെ​​​ട്രോ​​​ളി​​​ന് 1.26 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 1.20 രൂ​​​പ​​​യു​​​മാ​​​ണു കൂ​​ടി​​യ​​ത്.

കൊ​​​ച്ചി​​​യി​​ൽ പെ​​​ട്രോ​​​ളി​​​നു ലി​​​റ്റ​​​റി​​​ന് 19 പൈ​​​സ വ​​​ർ​​​ധി​​​ച്ച് 78.68 രൂ​​​പ​​​യി​​​ലും ഡീ​​​സ​​​ൽ ലി​​​റ്റ​​​റി​​​ന് 18 പൈ​​​സ വ​​​ർ​​​ധി​​​ച്ച് 72.04 രൂ​​​പ​​​യി​​​ലു​​​മെ​​​ത്തി. കോ​​​ഴി​​​ക്കോ​​​ടും ഇ​​​തേ വി​​​ല​​​വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പെ​​​ട്രോ​​​ൾ വി​​​ല കോ​​​ട്ട​​​യ​​​ത്ത് 79.12 രൂ​​​പ​​​യും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ 79.47 രൂ​​​പ​​​യും ഇ​​​ടു​​​ക്കി​​​യി​​​ൽ 79.76 രൂ​​​പ​​​യു​​​മാ​​​യി. ഡീ​​​സ​​​ൽ കോ​​​ട്ട​​​യ​​​ത്ത് 72.55 രൂ​​​പ​​​യും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ 72.87 രൂ​​​പ​​​യും ഇ​​​ടു​​​ക്കി​​​യി​​​ൽ 73.09 രൂ​​​പ​​​യു​​​മാ​​​യി​​​ട്ടു​​​ണ്ട്.

പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല ദി​​​നം​​​പ്ര​​​തി നി​​​ശ്ച​​​യി​​​ക്കാ​​​ൻ എ​​​ണ്ണ​​​ക്ക​​​മ്പ​​നി​​​ക​​​ൾ​​​ക്ക് അ​​​ധി​​​കാ​​​രം ന​​​ൽ​​​കി​​​യ​​​തോ​​​ടെ​​​യാ​​​ണു ഓ​​​രോ ദി​​​വ​​​സ​​​വും വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ച് സ​​​ർ​​​വ​​​കാ​​ല റി​​ക്കാ​​​ർ​​​ഡി​​​ലെ​​​ത്തി​​​ച്ച​​​ത്.

ക​​​ർ​​​ണാ​​​ട​​​ക തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​ മൂ​​​ലം 19 ദി​​​വ​​​സം ഇ​​ന്ധ​​ന​​വി​​ല​​യി​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. എ​​ന്നാ​​ൽ, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ എ​​ണ്ണ​​ക്ക​​ന്പ​​നി​​ക​​ൾ വി​​​ല​ വീ​​ണ്ടും കൂ​​ട്ടി​​ത്തു​​ട​​ങ്ങി.

രാ​​​ജ്യാ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ൽ ക്രൂ​​​ഡ് ഓ​​​യി​​​ൽ (ബ്രെ​​​ന്‍റ് ഇ​​​നം) വി​​​ല വീ​​​പ്പ​​​യ്ക്ക് 79 ഡോ​​​ള​​​ർ വ​​​രെ ക​​​യ​​​റി​​​യി​​​ട്ട് 75 ഡോ​​​ള​​​റി​​​ലേ​​​ക്കു താ​​​ണു. ഒ​​​രി​​​ട​​​യ്ക്ക് 71 ഡോ​​​ള​​​ർ​​​വ​​​രെ താ​​​ണി​​​ട്ടാ​​​ണു വാ​​​രാ​​​ന്ത്യ​​​ത്തി​​​ൽ അ​​​ല്പം ഉ​​​യ​​​ർ​​​ന്ന​​​ത്. ഇ​​​റാ​​​നെ​​​തി​​​രേ അ​​​മേ​​​രി​​​ക്ക ഉ​​​പ​​​രോ​​​ധ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് രാ​​​ജ്യാ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ൽ വി​​​ല ചാ​​​ഞ്ചാ​​​ടു​​​ന്ന​​​ത്.

ഇ​​​റാ​​​ന്‍റെ വി​​​ല്പ​​​ന കു​​​റ​​​ഞ്ഞാ​​​ൽ പ​​​ക​​​രം ക്രൂ​​​ഡ് വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നു സൗ​​​ദി രാ​​​ജാ​​​വ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണാ​​​ൾ​​​ഡ് ട്രം​​​പി​​​ന് ഉ​​​റ​​​പ്പു കൊ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.