തീകൊളുത്തിയ കേസ്: പ്രതിക്കായി തെരച്ചിൽ
തീകൊളുത്തിയ കേസ്: പ്രതിക്കായി തെരച്ചിൽ
Sunday, July 15, 2018 12:55 AM IST
താ​​​മ​​​ര​​​ശേ​​​രി: കൈ​​​ത​​​പ്പൊ​​​യി​​​ലി​​​ല്‍ ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന ഉ​​​ട​​​മ പി.​​​ടി. കു​​​രു​​​വി​​​ള​​​യെ സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ച് ക​​​യ​​​റി പെ​​​ട്രോ​​​ളൊ​​​ഴി​​​ച്ച് തീ​​​കൊ​​​ളു​​​ത്തി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ പ്ര​​​തി ആ​​​ല​​​പ്പു​​​ഴ വ​​​ള്ളി​​​ക്കു​​​ന്നം സു​​​മേ​​​ഷ് ഭ​​​വ​​​ന​​​ത്തി​​​ല്‍ സു​​​മേ​​​ഷ്കു​​​മാ​​​റി(40)​​​നാ​​​യി പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ഊ​​​ര്‍​ജ്ജി​​​ത​​​മാ​​​ക്കി.

കൈ​​​ത​​​പ്പൊ​​​യി​​​ലി​​​ല്‍ വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ച്ച് പ്ലം​​​ബിം​​​ഗ് ജോ​​​ലി ചെ​​​യ്തു വ​​​രിക​​​യാ​​​യി​​​രു​​​ന്ന ഇ​​​യാ​​​ള്‍ കൃ​​​ത്യം ന​​​ട​​​ന്ന ശേ​​​ഷം ഒ​​​ളി​​​വി​​​ലാ​​​ണ്. കൈ​​​ത​​​പ്പൊ​​​യി​​​ലി​​​ലെ ഫി​​​നാ​​​ന്‍​സ് സ്ഥാ​​​പ​​​ന​​​ത്തി​​​ലെ​​​ത്തി​​​യ സു​​​മേ​​​ഷ്, സ്വ​​​ര്‍​ണ​​​വു​​​മാ​​​യി ഭാ​​​ര്യ പു​​​റ​​​കെ വ​​​രു​​​ന്നു​​​ണ്ടെ​​​ന്നും ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വേ​​ണ​​മെ​​ന്നും പ​​റ​​ഞ്ഞു. പ​​​ന്ത്ര​​​ണ്ട​​​ര​​​യോ​​​ടെ സ്ഥാ​​പ​​ന​​ത്തി​​ലെ​​​ത്തി​​​യ ഇ​​​യാ​​​ള്‍ ഭാ​​​ര്യ​​​യെ കാ​​​ത്തു നി​​​ൽ​​​ക്കു​​​ക​​യാ​​ണെ​​​​ന്ന വ്യാ​​​ജേ​​​ന അ​​വി​​ടെ ത​​ങ്ങി​​യ ശേ​​ഷം അ​​​ങ്ങാ​​​ടി​​​യി​​​ൽ ആ​​​ളൊ​​​ഴി​​​ഞ്ഞ സ​​​മ​​​യ​​​ത്ത് കൃ​​​ത്യം ന​​​ട​​​ത്തു​​​ക​​​യാ​​യി​​​രു​​​ന്നു​​​വെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.


സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കു​​രു​​വി​​ള​​​യു​​​ടെ മു​​​ഖ​​​ത്തേ​​​ക്ക് മു​​​ള​​​കു​​​പൊ​​​ടി വി​​​ത​​​റി. തു​​ട​​ർ​​ന്ന് ക്യാ​​​ബി​​​നി​​​ലി​​​രു​​​ന്ന കു​​​രു​​​വി​​​ള​​​യു​​​ടെ ദേ​​​ഹ​​​ത്തേ​​​ക്ക് കൈ​​​യി​​​ല്‍ ക​​​രു​​​തി​​​യ പെ​​​ട്രോ​​​ള്‍ ഒ​​​ഴി​​​ച്ച് ക്യാ​​​ബി​​​നു പു​​​റ​​​ത്തു​​​ചാ​​​ടി തീ ​​​കൊ​​​ളു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.