പീ​ഡ​നപ​രാ​തി​യി​ൽ സ​ത്യ​വും നീ​തി​യും ന​ട​പ്പാ​ക​ണം: ആർച്ച്ബിഷപ് ഡോ.​ സൂ​സ​പാ​ക്യം
പീ​ഡ​നപ​രാ​തി​യി​ൽ സ​ത്യ​വും നീ​തി​യും ന​ട​പ്പാ​ക​ണം: ആർച്ച്ബിഷപ് ഡോ.​ സൂ​സ​പാ​ക്യം
Sunday, July 15, 2018 12:41 AM IST
കൊ​​​ച്ചി: ജ​​​ല​​​ന്ധ​​​ർ ബി​​​ഷ​​​പ്പി​​​നെ​​​തി​​​രാ​​​യ പീ​​​ഡ​​​ന പ​​​രാ​​​തി​​​യി​​​ൽ സ​​​ത്യം പു​​​റ​​​ത്തു​​​വ​​​ര​​​ണ​​​മെ​​​ന്ന് കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ഡോ. ​​​എം.​ സൂ​​​സ​​​പാ​​​ക്യം. ഇ​​​പ്പോ​​​ഴ​​​ത്തെ സം​​​ഭ​​​വ​​​ങ്ങ​​​ൾ സ​​​ഭ​​​യ്ക്ക് അ​​​പ​​​മാ​​​ന​​​ക​​​ര​​​മാ​​​ണ്. ആ​​​രു ജ​​​യി​​​ച്ചാ​​​ലും തോ​​​റ്റാ​​​ലും അ​​​തി​​​ന്‍റെ ദു​​ഷ്പേ​​​ര് സ​​​ഭ​​​യ്ക്കു​​ത​​​ന്നെ​​​യാ​​​ണ്. സ​​​ത്യ​​​ത്തി​​​നും നീ​​​തി​​​ക്കും​ വേ​​​ണ്ടി നി​​​ല​​​കൊ​​​ള്ളു​​​ക എ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ സ​​​ഭ വ്യ​​​തി​​​ച​​​ലി​​​ക്കി​​​ല്ല. ഈ ​​​സം​​​ഭ​​​വ​​​ത്തി​​​ലും നീ​​​തി ന​​​ട​​​പ്പാ​​​ക​​​ണ​​​മെ​​​ന്നു​​ത​​​ന്നെ​​​യാ​​​ണു സ​​​ഭ​​​യു​​​ടെ നി​​​ല​​​പാ​​​ടെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള റീ​​​ജ​​ണ​​​ൽ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ (കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി) 32-ാമ​​​ത് ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​ശേ​​ഷം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഒ​​​രാ​​​ൾ തെറ്റു ചെ​​​യ്താ​​​ൽ എ​​​ല്ലാ​​​വ​​​രും അ​​​തി​​​ന്‍റെ തി​​​ക്ത​​ഫ​​​ല​​​ങ്ങ​​​ൾ അ​​​നു​​​ഭ​​​വി​​​ക്കാ​​​ൻ ബാ​​​ധ്യ​​​സ്ഥ​​​രാ​​​ണ്. സ​​​ഭ​​​യെ താ​​​റ​​​ടി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ പ​​​ല​​​കോ​​​ണു​​​ക​​​ളി​​​ൽ​​നി​​​ന്ന് ഉ​​​യ​​​രു​​​ന്നു​​​ണ്ട്. സ​​​ഭ​​​യെ ത​​​ക​​​ർ​​​ക്കാ​​​മെ​​​ന്ന വ്യാ​​​മോ​​​ഹം ആ​​​ർ​​​ക്കും വേ​​​ണ്ട. എ​​​ന്നാ​​​ൽ പാ​​​ളി​​​ച്ച​​​ക​​​ളെ ന്യാ​​​യീ​​​ക​​​രി​​​ക്കു​​​ക​​​യു​​മി​​ല്ല. തെ​​​റ്റ് ആ​​​രു​​​ടെ ഭാ​​​ഗ​​​ത്താ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​ശേ​​​ഷ​​​മേ പ​​​റ​​​യാ​​​നാ​​കൂ. തെ​​​റ്റു​​​ണ്ടാ​​​യാ​​​ൽ അ​​​ത് തീ​​​രു​​​ത്തുമെന്നും കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​രേ ശി​​​ക്ഷ​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കൊ​​​ച്ചി ബി​​​ഷ​​​പ്പും കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ, രാഷ്‌ട്രീയ​​​കാ​​​ര്യ സ​​​മി​​​തി ക​​​ണ്‍​വീ​​​ന​​​ർ ഷാ​​​ജി ജോ​​​ർ​​​ജ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് സേ​​​വ്യ​​​ർ താ​​​ന്നി​​​ക്കാ​​​പ്പ​​​റ​​​ന്പി​​​ൽ, കെഎൽ​​​സി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന്‍റ​​​ണി നൊ​​​റോ​​​ണ, സി​​​എ​​​സ്എ​​​സ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ബെ​​​ന്നി പാ​​​പ്പ​​​ച്ച​​​ൻ, കെ​​എ​​​ൽ​​​സി​​​ഡ​​​ബ്ല്യു​​എ പ്ര​​​സി​​​ഡ​​​ന്‍റ് ജെ​​​യി​​​ൻ ആ​​​ൻ​​​സി​​​ൽ ഫ്രാ​​​ൻ​​​സി​​​സ്, കെ​​​സി​​​വൈ​​​എം പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വേ​​​ൽ മൈ​​​ക്കി​​​ൾ, എ​​​ൽ​​​സി​​​വൈ​​​എം പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ജി​​​ത് കെ. ​​​ത​​​ങ്ക​​​ച്ച​​​ൻ, കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ആ​​​ന്‍റ​​​ണി ആ​​​ൽ​​​ബ​​​ർ​​​ട്ട്, സ്മി​​​ത ബി​​​ജോ​​​യ്, മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​മി​​​ൽ​​​ട്ട​​​ണ്‍ ക​​​ള​​​പ്പു​​​ര​​​ക്ക​​​യ്ൽ, ജീ​​​വ​​​നാ​​​ദം ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ജ​​​ക്കോ​​​ബി എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.