ഐ​ടി മേ​ഖ​ല​യി​ലും എ​ഐ​ടി​യു​സി സം​ഘ​ട​ന
Sunday, July 15, 2018 12:21 AM IST
കൊ​​​ച്ചി: വി​​​വ​​​ര സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കാ​​​യി എ​​​ഐ​​​ടി​​​യു​​​സി പു​​​തി​​​യ യൂ​​​ണി​​​യ​​​ൻ രൂ​​​പീ​​ക​​​രി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം എം. ​​​സു​​​കു​​​മാ​​​ര​​​പി​​​ള്ള സ്മാ​​​ര​​​ക മ​​​ന്ദി​​​ര​​​ത്തി​​​ൽ ചേ​​​ർ​​​ന്ന രൂ​​​പീ​​ക​​​ര​​​ണ യോ​​​ഗം എ​​​ഐ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എ.​​എ​​​ൻ. രാ​​​ജ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​എ​​​ൻ. ഗോ​​​പി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

വി​​​വ​​​ര സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും വി​​​പു​​​ല​​മാ​​​യ യോ​​​ഗ​​​ങ്ങ​​​ൾ എ​​​ല്ലാ ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും കൂ​​​ടു​​​ന്ന​​​തി​​​നും സെ​​​പ്റ്റം​​​ബ​​​റി​​​ൽ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.


യൂ​​​ണി​​​യ​​​ന്‍റെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി എ.​​എ​​​ൻ. രാ​​​ജ​​​ൻ (പ്ര​​​സി​​​ഡ​​​ന്‍റ്), അ​​​നീ​​​ഷ് സ​​​ക്ക​​​റി​​​യ ( ജ​​​ന. സെ​​​ക്ര​​​ട്ട​​​റി), സി​​​ന്ധു രാ​​​ജ​​​ൻ (ട്ര​​​ഷ​​​റ​​​ർ), സു​​​മ​​​യ്യ ( വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്), പി. ​​​മ​​​നോ​​​ജ്കു​​​മാ​​​ർ (ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി) എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.