ജെസ്ന: ബംഗളൂരു വിമാനത്താവളത്തിലെ ദൃശ്യങ്ങൾ പരിശോധിക്കും
ജെസ്ന: ബംഗളൂരു വിമാനത്താവളത്തിലെ ദൃശ്യങ്ങൾ പരിശോധിക്കും
Friday, July 13, 2018 1:43 AM IST
പ​ത്ത​നം​തി​ട്ട: മു​ക്കൂ​ട്ടു​ത​റ കൊ​ല്ല​മു​ള സ്വ​ദേ​ശി ജെ​സ്ന മ​രി​യ ജെ​യിം​സി​ന്‍റെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന പോ​ലീ​സ് സം​ഘം വീ​ണ്ടും ബം​ഗ​ളൂ​രു​വി​ൽ. ബം​ഗൂ​ളു​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​റ്റൊ​രാ​ളോ​ടൊ​പ്പം ജെ​സ്ന​യെ​ന്നു തോ​ന്നു​ന്ന​യാ​ളെ ക​ണ്ടു​വെ​ന്ന സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വെ​ച്ചൂ​ച്ചി​റ എ​സ്ഐ ദി​നേ​ശ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​മെ​ത്തി​യ​ത്.

ജെ​സ്ന​യാ​ണോ​യെ​ന്നു അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കും. ഇ​തി​നു​ള്ള ന​ട​പ​ടി ന​ട​ന്നു​വ​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു യാ​ത്ര ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ യാ​ത്രാ​രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കാ​നാ​കും. ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നാ​ണു പോ​ലീ​സി​നെ അ​യ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡി​വൈ​എ​സ്പി ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.


ജെ​സ്ന​യെ മു​ന്പ് ബം​ഗ​ളൂ​രു​വി​ൽ ക​ണ്ട​താ​യി പ​ല​രും പ​റ​ഞ്ഞി​രു​ന്നു. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലൊ​ക്കെ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ജെ​സ്ന​യെ​ന്നു തോ​ന്നു​ന്ന ആ​ളെ ക​ണ്ടു​വെ​ന്ന മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ര​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ഇ​വ​യെ​ല്ലാം ജെ​സ്ന​യ​ല്ലെ​ന്ന് ഉ​റ​പ്പി​ച്ച​ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന. മേ​യ് അ​ഞ്ചി​നു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ണ്ട​താ​യി കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണു പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന ജെ​സ്ന​യെ ക​ഴി​ഞ്ഞ മാ​ർ​ച്ച് 22 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. വ്യാ​പ​ക​മാ​യ അ​ന്വേ​ഷ​ണം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്നി​രു​ന്നു​വെ​ങ്കി​ലും വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.