ഇ​ടു​ക്കിയി​ൽ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 56.1 ശ​ത​മാ​നം ജലം
Friday, July 13, 2018 1:31 AM IST
ചെ​​റു​​തോ​​ണി: ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്കു​​ള്ള നീ​​രൊ​​ഴു​​ക്കു ശ​​ക്ത​​മാ​​യി തു​​ട​​രു​​ന്നു. 24 മ​​ണി​​ക്കൂ​​റി​​നി​​ടെ അ​​ണ​​ക്കെ​​ട്ടി​​ൽ 2.42 അ​​ടി ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്നു. ഇ​​തോ​​ടെ ജ​​ല​​നി​​ര​​പ്പ് 2360.84 അ​​ടി​​യാ​​യി. അ​​ണ​​ക്കെ​​ട്ടി​​ന്‍റെ പ​​ര​​മാ​​വ​​ധി സം​​ഭ​​ര​​ണ​ ശേ​​ഷി​​യു​​ടെ 56.1 ശ​​ത​​മാ​​നം വെ​​ള്ളം നി​​ല​​വി​​ലു​​ണ്ട്. 47,355.84 ദ​​ശ​​ല​​ക്ഷം ഘ​​നയ​​ടി ജ​​ലം സം​​ഭ​​രി​​ച്ചു​​ക​​ഴി​​ഞ്ഞു. പ​​ദ്ധ​​തി​​പ്ര​​ദേ​​ശ​​ത്ത് 67.6 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ ല​​ഭി​​ച്ചു. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 44.56 അ​​ടി വെ​​ള്ളം ഇ​​പ്പോ​​ൾ കൂ​​ടു​​ത​​ലു​​ണ്ട്. ഇ​​ന്ന​​ലെ 1.714 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഉ​ത്പാ​​ദി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.