കാരിത്താസിൽ 440 ഗ്രാം തൂക്കവുമായി പിറന്ന കുഞ്ഞ് അദ്ഭുതമായി
കാരിത്താസിൽ 440 ഗ്രാം തൂക്കവുമായി  പിറന്ന കുഞ്ഞ് അദ്ഭുതമായി
Tuesday, June 26, 2018 12:20 AM IST
കോട്ടയം: പൂ​​ർ​​ണ വ​​ള​​ർ​​ച്ച​​യെ​​ത്താ​​തെ, ഗ​​ർ​​ഭ​​ധാ​​ര​​ണ​​ത്തി​​ന്‍റെ 23-ാം ആ​​ഴ്ചയി​​ൽ 440 ഗ്രാം ​​മാ​​ത്രം തൂ​​ക്ക​​വു​​മാ​​യി ജ​​നി​​ച്ച ന​​വ​​ജാ​​ത​​ശി​​ശു സാ​​ധാ​​ര​​ണ ജീ​​വി​​ത​​ത്തി​​ലേ​​ക്ക്. തെള്ളകം കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ലാ​​ണ് ഇ​​ക്ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി 27നു ​​ച​​ങ്ങ​​നാ​​ശേ​​രി സ്വ​​ദേ​ശി ജോ​​മി -ആ​​ലു ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൾ ഏ​​യ്ഞ്ച​​ൽ ജ​​നി​​ച്ച​​ത്.

വൈ​​ദ്യ​​ശാ​​സ്ത്ര പ്ര​​കാ​​രം ന​​വ​​ജാ​​ത​​ശി​​ശു ജീ​​വി​​ക്ക​​ണ​​മെ​​ങ്കി​​ൽ 24 ആ​​ഴ്ച​​യെ​​ങ്കി​​ലും വേ​​ണ​​മെ​​ന്നാ​​ണു ക​​ണ​​ക്ക്. ഒ​​രു ഘ​​ട്ട​​ത്തി​​ൽ 360 ഗ്രാം ​​വ​​രെ തൂ​​ക്കം കു​​റ​​ഞ്ഞ കു​​ഞ്ഞി​​നെ കാ​​രി​​ത്താ​​സ് ന​​വ​​ജാ​​ത ശി​​ശു വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​സാ​​ജ​​ൻ തോ​​മ​​സ്, ഡോ. ​​ദീ​​പ സാ​​ജ​​ൻ, ഗൈ​​ന​​ക്കോ​​ള​​ജി വി​​ഭാ​​ഗം ഡോ​​ക്‌ട​​ർ ഡി. ​​റെ​​ജി എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വത്തി​​ലു​​ള്ള ടീ​​മി​​ന്‍റെ മൂ​​ന്നു മാ​​സ​​ത്തെ അ​​ശ്രാ​​ന്ത പ​​രി​​ശ്ര​​മ​​ത്തി​​ലൂ​​ടെ​​യാ​​ണ് ജീ​​വി​​ത​​ത്തി​​ലേ​​ക്കു തി​​രി​​കെ കൊ​​ണ്ടു​​വ​​ന്ന​​ത്.


ഇ​​ത്ത​​ര​​ത്തി​​ൽ 1.2 കി​​ലോ ഗ്രാം ​​തൂ​​ക്ക​​ത്തോ​​ടെ ജീ​​വി​​ത​​ത്തി​​ലേ​​ക്ക് മ​​ട​​ങ്ങി​​വ​​ന്ന ഏ​​യ്ഞ്ച​​ൽ വൈ​​ദ്യ​​ശാ​​സ്ത്ര​​ത്തി​​നു ത​​ന്നെ അ​​ത്ഭു​​ത​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.