മീ​ന​ന്ത​റ​യാ​റ്റി​ൽ ബ​സ് ക​ണ്ട​ക്്ട​ർ മു​ങ്ങി​മ​രി​ച്ചു
Monday, June 25, 2018 1:08 AM IST
കോ​ട്ട​യം: മീ​ന​ന്ത​റ​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്്ട​ർ മു​ങ്ങി​മ​രി​ച്ചു. വ​ട​വാ​തൂ​ർ പു​തു​വ​ക്ക​രോ​ട്ട് അ​പ്പു​ക്കു​ട്ട​ൻ നാ​യ​രു​ടെ മ​ക​ൻ കെ.​എ. ബി​നോ (40)ആ​ണ് മ​രി​ച്ച​ത്. മീ​ന​ന്ത​റ​യാ​റ്റി​ലെ വ​ട​വാ​തൂ​ർ ശാ​സ്താം ക​ട​വി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണു അ​പ​ക​ട​മു​ണ്ടാ​യ​ത്.

കു​ളി​ക്കാ​നി​റ​ങ്ങി​യ ബി​നോ നീ​ന്തു​ന്ന​തി​നി​ട​യി​ൽ കൈ​കു​ഴ​ഞ്ഞ് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. ബി​നോ​യെ കാ​ണാ​തെ വ​ന്ന​തോ​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ചേ​ർ​ന്നു ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അമ്മ: വ​സു​മ​തി​യ​മ്മ. സ​ഹോ​ദ​ര​ൻ ബി​നു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.